എല്ലാവരുടെയും പണി കഴിയട്ടെ, അപ്പോള്‍ കാണാം’ - ഇതൊരു മുന്നറിയിപ്പോ?

വെള്ളി, 14 ജൂലൈ 2017 (07:34 IST)

Widgets Magazine

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപിനെ അറസ്റ്റ് ചെയ്തതോടെ താരത്തിനെതിരെ നിരവധി റിപ്പോര്‍ട്ടുകളാണ് വരുന്നത്. ദിലീപിനെതിരെ ആരോപണങ്ങളുമായി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. കാവ്യാ മാധവനെ ചോദ്യം ചെയ്തുവെന്നും ദിലീപിന്റെ കുടുംബം ഒളിവിലാണെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നല്‍, ഇതെല്ലാം കളവാണെന്ന് സഹോദരന്‍ അനൂപ് മനോരമ ന്യൂസിനോട് പറഞ്ഞു.
 
കാവ്യ ഒളിവില്‍ പോയിട്ടില്ലെന്ന് അനൂപ് പറഞ്ഞു. ദിലീപ് പോലീസിന് മുന്നില്‍ കുറ്റം സമ്മതിച്ചിട്ടില്ല. ഗൂഢാലോചന നടന്നിട്ടുണ്ട് പക്ഷേ അത് ദിലീപിനെ കുടുക്കുന്നതിനായിട്ടുള്ള ഗൂഢാലോചനയാണ്. പോലീസ് ചോദ്യം ചെയ്തപ്പോള്‍ ദിലീപ് കുറ്റം സമ്മതിച്ചിട്ടില്ല. ബാക്കി കോടതിയില്‍ നേരിടുമെന്നും അനൂപ് കൂട്ടിച്ചേര്‍ത്തു.
 
ദിലീപിനെ കുടുക്കിയവര്‍ ഇപ്പോള്‍ സന്തോഷിക്കുന്നുണ്ടാകും. എല്ലാവരുടെയും പണി കഴിയട്ടെ. അപ്പോള്‍ ഞങ്ങള്‍ തുടങ്ങുമെന്നും അനൂപ് പറഞ്ഞു. ശരിക്കുള്ള തെളിവുകള്‍ വരുമ്പോള്‍ നിരപരാധിത്വം ബോധ്യപ്പെടുമെന്നും അനൂപ് പറഞ്ഞു. മറ്റു ചില പ്രമുഖരും ദിലീപിന് കുറ്റപ്പെടുത്താന്‍ ആയിട്ടില്ലെന്ന അഭിപ്രായവുമായി രംഗത്തെത്തിയിട്ടുണ്ട്. Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ദിലീപ് ഇങ്ങനെയൊരു കൃത്യം ചെയ്യുമോ ?; തുറന്നടിച്ച് പുലിമുരുകന്‍ ഡയറക്‍ടര്‍ വൈശാഖ് രംഗത്ത്

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ അറസ്‌റ്റിലായ ദിലീപിന് ...

news

കാവ്യ ഒളിവിലോ, ചോദ്യം ചെയ്യാൻ പൊലീസ് വിളിപ്പിച്ചോ ?; വെളിപ്പെടുത്തലുമായി ദിലീപിന്റെ സഹോദരന്‍

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ ദിലീപ് അറസ്‌റ്റിലായതോടെ കാവ്യ ...

news

ദിലീപ് ആനപ്പകയുള്ളയാള്‍; പൃഥ്വി അമ്മയുടെ തലപ്പത്ത് വരണം - രാജുവിനായി മുറവിളി ശക്തം

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ ദിലീപ് അറസ്‌റ്റിയത് ...

news

ദിലീപിന്റെ അറസ്‌റ്റും, അമ്മയിലെ നേതൃമാറ്റവും; പുതിയ നിലപാടുമായി ആസിഫ് അലി രംഗത്ത്

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ ദിലീപ് അറസ്‌റ്റിലായ ...

Widgets Magazine