എല്ലാത്തിനും കൂട്ടുനിന്നു? നടി ആക്രമിക്കപ്പെടുമെന്ന് കാവ്യയ്ക്ക് അറിയാമായിരുന്നു?

ശനി, 2 സെപ്‌റ്റംബര്‍ 2017 (10:55 IST)

Widgets Magazine

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിന് പിന്നാലെ കാവ്യയും ജയിലിലെത്താനുള്ള സാധ്യതകള്‍ തെളിഞ്ഞു വരുന്നു. കേസില്‍ കാവ്യയ്ക്ക് വലിയ പങ്കൊന്നും ഇല്ലെങ്കിലും തന്റെ ‘മാഡം’ കാവ്യയാണെന്നും പള്‍സര്‍ സുനി കഴിഞ്ഞ ദിവസം മാധ്യമ പ്രവര്‍ത്തകരോട് വെളിപ്പെടുത്തിയിരുന്നു. 
 
ഇപ്പോള്‍ കാവ്യയെ കുടുക്കുന്ന തരത്തിലുള്ള മൊഴികളും സാക്ഷികളുമാണ് പുറത്തുവരുന്നത്. സുനി കാവ്യയുടെ കാക്കനാടുള്ള വസ്ത്രവ്യാപാരസ്ഥാപനമായ ലക്ഷ്യയില്‍ എത്തിയതായി പൊലീസ് നേരത്തേ വെളിപ്പെടുത്തിയിരുന്നു. ഇത് ശരിവെക്കുന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. സുനി ലക്ഷ്യയില്‍ എത്തിയതിനു പൊലീസിനു തെളിവുകള്‍ ലഭിച്ചു. കീഴടങ്ങുന്നതിന്റെ തലേ ദിവസമാണ് സുനി അവിടെ എത്തിയതെന്നു ആ സമയം കാവ്യ അവിടെ ഇല്ലാത്തതിനാല്‍ അവരുടെ വിസിറ്റിങ്ങ് കാര്‍ഡ്വാങ്ങിയിരുന്നെന്നുമാണ് പുറത്തുവരുന്ന പുതിയ വിവരങ്ങള്‍‍.
 
സുനി ലക്ഷ്യയില്‍ എത്തിയതിന് താന്‍ സാക്ഷിയാണെന്ന് ജീവനക്കാരന്‍ മൊഴി നല്‍കിയതായി സൂചന. കാവ്യയെ അന്വേഷിച്ച് വന്ന സുനിയോട് കാവ്യ ഇവിടില്ലെന്നും ഇനിയൊരിക്കല്‍ വരാന്‍ പറഞ്ഞ് വിസിറ്റിങ് കാര്‍ഡ് നല്‍കിയെന്നും ഇയാള്‍ പറയുന്നു. സുനിയെ പൊലീസ് പിടികൂടിയപ്പോള്‍ സുനിയുടെ കയ്യില്‍ ലക്ഷ്യയുടെ വിസിറ്റിങ് കാര്‍ഡ് ഉണ്ടായിരുന്നതായി പൊലിസ് പറയുന്നു. കോടതിയില്‍ വച്ചു സുനിയെ പോലീസ് നാടകീയമായി പിടികൂടുന്നതിന്റെ തലേ ദിവസമാണ് സുനി ലക്ഷ്യയില്‍ പോയതെന്നാണ് അന്വേഷണസംഘം കണ്ടെത്തിയിരിക്കുന്നത്.
 
‘മാഡം’ കാവ്യയാണെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കാവ്യയെ വീണ്ടും ചോദ്യം ചെയ്യാന്‍ പൊലീസ് നോട്ടീസ് നല്‍കിയെന്നാണ് സൂചന. മൂന്ന് ദിവസത്തിനകം കാവ്യ ചോദ്യം ചെയ്യലിന് ആലുവ പൊലീസ് ക്ലബ്ബില്‍ ഹാജരാകണമെന്ന നിര്‍ദ്ദേശവും പൊലീസ് നല്‍കിയിട്ടുണ്ട്. ആവശ്യമെങ്കില്‍ അറസ്റ്റ് ചെയ്യാനും നിര്‍ദ്ദേശമുണ്ടെന്നാണ് സൂചന.  
 
നേരത്തേ ആലുവയിലെ ദിലീപിന്റെ വീട്ടില്‍ വച്ചാണ് പോലീസ് കാവ്യയുടെ മൊഴിയെടുത്തത്. അറിയില്ലെന്ന് കാവ്യ പള്‍സര്‍ സുനിയെ തനിക്ക് അറിയില്ലെന്നും കണ്ടിട്ടില്ലെന്നുമാണ് കാവ്യ അന്ന് അന്വേഷണസംഘത്തോട് പറഞ്ഞത്. ഇതു തെറ്റാണെന്നതിന് പിന്നീട് പോലീസിനു തെളിവുകള്‍ ലഭിക്കുകയും ചെയ്തിരുന്നു.
 Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

സ്വന്തം നാടിന് നന്മ ചെയ്യാനുള്ള ഊര്‍ജ്ജമാണ് ലാവ്‌ലിന്‍ കേസിലെ കോടതി വിധിയിലൂടെ ലഭിച്ചത്: പിണറായി വിജയന്‍

സ്വന്തം നാടിന് വേണ്ടി നന്മക ചെയ്യാനുള്ള ഊര്‍ജ്ജമാണ് ലാവ്‌ലിന്‍ കേസിലെ കോടതി വിധിയിലൂടെ ...

news

ഗര്‍ഭിണിയായ യുവതിയെ തേനീച്ചകള്‍ വളഞ്ഞു; പിന്നെ സംഭവിച്ചത് !

അമേരിക്കയിലെ ഓഹിയോയില്‍ ഗര്‍ഭിണിയായ യുവതി ചെയ്ത സാഹസികം വൈറലാകുന്നു. എമിലി മുള്ളര്‍ എന്ന ...

ഗര്‍ഭിണിയായ യുവതിയെ തേനീച്ചകള്‍ വലഞ്ഞു; പിന്നെ സംഭവിച്ചത് ഇങ്ങനെ !

അമേരിക്കയിലെ ഓഹിയോയില്‍ ഗര്‍ഭിണിയായ യുവതി ചെയ്ത സാഹസികം വൈറലാകുന്നു. എമിലി മുള്ളര്‍ എന്ന ...

news

അനിതയുടെ മരണത്തിനുത്തരവാദി ബിജെപി? പ്രതിഷേധം ശക്തമാകുന്നു

മെഡിക്കല്‍ പ്രവേശനം ലഭിക്കാത്തതില്‍ മനം‌നൊന്ത് ചെന്നൈയില്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത ...

Widgets Magazine