ഉഴവൂര്‍ വിജയന്റെ മരണത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഡിജിപിയുടെ ഉത്തരവ്; ഐജി എസ് ശ്രീജിത്തിന് അന്വേഷണച്ചുമതല

തിരുവനന്തപുരം, ശനി, 12 ഓഗസ്റ്റ് 2017 (16:54 IST)

അനുബന്ധ വാര്‍ത്തകള്‍

എന്‍സിപിയുടെ സംസ്ഥാന അധ്യക്ഷനായിരുന്ന ഉഴവൂര്‍ വിജയന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന് ഡിജിപിയുടെ ഉത്തരവ്. ക്രൈംബ്രാഞ്ച് ഐ ജിയായ എസ് ശ്രീജിത്തിനാണ് അന്വേഷണച്ചുമതല. എന്‍സിപിയുടെ കോട്ടയം ജില്ലാ കമ്മിറ്റി മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലാണ് ഈ നടപടി. എന്‍സിപിയുടെ നേതാവ് സുല്‍ഫിക്കര്‍ മയൂരിക്കെതിരായ പരാതിയായിരിക്കും അന്വേഷണസംഘം ആദ്യം പരിശോധിക്കുക.
 
ഉഴവൂരിന് പാര്‍ട്ടിയില്‍ ധാരാളം ശത്രുക്കള്‍ ഉണ്ടായിരുന്നതായി എൻസിപി കോട്ടയം ജില്ലാ പ്രസിഡന്റ് ടി വി ബേബി പറഞ്ഞു. ഉഴവൂരിന്റെ മരണത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന ആവശ്യമുന്നയിച്ചുള്ള പരാതി മുഖ്യമന്ത്രി പിണറായി വിജയന്‍ തുടര്‍ നടപടികള്‍ക്കായി കഴിഞ്ഞ ദിവസമാണ് ഡിജിപി ലോക്‌നാഥ് ബെഹ്‌റക്ക് കൈമാറിയത്. 
 
എന്‍സിപിയിലെ ചേരിപ്പോരാണ് ഉഴവൂര്‍ വിജയനെ മാനസികമായി തകര്‍ത്തതെന്ന തരത്തിലുള്ള ആരോപണമുണ്ടായിരുന്നു. ഉഴവൂരിന്റെ കുടുംബാംഗങ്ങള്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ കാണുകയും ചെയ്തിരുന്നു. എന്‍സിപിയിലെ മുതിര്‍ന്ന നേതാവായ സുല്‍ഫിക്കര്‍ മയൂരി ഉഴവൂര്‍ വിജയനെ ഫോണില്‍ വിളിച്ചു സംസാരിച്ച ഉടനെയാണ് അദ്ദേഹം തളര്‍ന്ന് വീണതെന്ന് ഉഴവൂരിന്റെ അടുത്ത സുഹൃത്തും സന്തത സഹചാരിയുമായ സതീഷ് കല്ലങ്കോടും ആരോപിച്ചിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ലല്ലു എവിടെ പോയി, പ്രതികരണങ്ങള്‍ ഒന്നും ഇല്ലേ?; ലല്ലുവിനെതിരെ സോഷ്യല്‍ മീഡിയ

മലയാളത്തിലെ പ്രമുഖ ചാനലുകളില്‍ ഒന്നായ ന്യൂസ് 18ലെ മാധ്യമ പ്രവര്‍ത്തക ആത്മഹത്യ ചെയ്ത സംഭവം ...

news

ദിലീപേ, കളി കൈവിട്ടു പോയല്ലോ; ഇനി എങ്ങനെ ഊരിപ്പോരാനാ ? - ഡിജിപിയെ തൊട്ടാല്‍ അവര്‍ വെറുതെയിരിക്കുമോ!

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ അറസ്‌റ്റിലായി റിമാന്‍‌ഡില്‍ ...

news

മറ്റൊരു മിഷേല്‍? റിന്‍സിക്കും വേണം നീതി - ‘പ്രമുഖ’ അല്ലാത്തതോ ഇവള്‍ ചെയ്ത കുറ്റം?

പത്തനാപുരം പിറവ‌ന്തൂരില്‍ വിദ്യാര്‍ത്ഥിനി വീടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ ...