ഈ വീഴ്ചയ്ക്ക് ആര് ഉത്തരം നല്‍കും? ആഭ്യന്തരവകുപ്പ് നിശ്ചലമോ? അര്‍ഹിക്കുന്ന ആദരം കിട്ടാതെ സംസ്ഥാന പൊലീസ് സേന!

ന്യൂഡല്‍ഹി, ചൊവ്വ, 24 ജനുവരി 2017 (18:43 IST)

Widgets Magazine
Police, Kerala, President, Pranab Mukherjee, Modi, Pinarayi, Nalini Neto, പൊലീസ്, കേരളം, രാഷ്ട്രപതി, പ്രണബ് മുഖര്‍ജി, മോദി, പിണറായി, നളിനി നെറ്റോ

തങ്ങളുടെ ഭാഗത്ത് വീഴ്ചയൊന്നും സംഭവിച്ചിട്ടില്ലെന്നാണ് ആഭ്യന്തരവകുപ്പ് പറയുന്നത്. എന്നാല്‍ രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍ പട്ടികയില്‍ കേരള പൊലീസിന് ഒരു മെഡല്‍ പോലും ഇല്ല എന്ന വിവരം ഞെട്ടിക്കുന്നതാണ്. ഇതിന് ആഭ്യന്തരവകുപ്പല്ലാതെ മറ്റാരാണ് ഉത്തരവാദിയെന്നാണ് ഏവരും ചോദിക്കുന്നത്.
 
ബുധനാഴ്ചയാണ് പൊലീസ് മെഡലുകള്‍ പ്രഖ്യാപിക്കുന്നത്. ഒറ്റ മെഡല്‍ പോലും കേരളത്തിനില്ല എന്നതാണ് റിപ്പോര്‍ട്ട്. കൃത്യസമയത്ത് മെഡലിനായുള്ള പട്ടിക സമര്‍പ്പിക്കുന്നതില്‍ ആഭ്യന്തരവകുപ്പിന് ഗുരുതരമായ വീഴ്ച സംഭവിച്ചതായാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.
 
എന്നാല്‍ ആഭ്യന്തരവകുപ്പ് പറയുന്നത് കൃത്യസമയത്തുതന്നെ പട്ടിക സമര്‍പ്പിച്ചിരുന്നു എന്നാണ്. പക്ഷേ, പട്ടിക സമര്‍പ്പിക്കാനുള്ള സമിതി യോഗം ചേരുക പോലും ചെയ്തിട്ടില്ലെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. ഐ എ എസ് - ഐ പി എസ് പോരാണ് ഇതിനുപിന്നിലുള്ള കാരണമായി ചൂണ്ടിക്കാട്ടുന്നത്.
 
ചീഫ് സെക്രട്ടറി, ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി, ഡി ജി പി എന്നിവരടങ്ങുന്ന സമിതിയാണ് പൊലീസ് മെഡലിനായുള്ള പട്ടിക തയ്യാറാക്കി സമര്‍പ്പിക്കേണ്ടത്. എന്നാല്‍ പട്ടിക ഡിസംബര്‍ 31ന് മുമ്പുതന്നെ അയച്ചതാണെന്നാണ് ആഭ്യന്തരവകുപ്പ് പറയുന്നത്.
 
അപ്പോള്‍ പിന്നെ രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍ പട്ടികയില്‍ നിന്ന് കേരളം ഒഴിവാക്കപ്പെട്ടതെങ്ങനെ എന്ന ചോദ്യം വീണ്ടും ബാക്കിയാകുന്നു.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

രാഹുല്‍ പറഞ്ഞു, ഉമ്മന്‍‌ചാണ്ടി അനുസരിച്ചു; ഇനി ഗോവയിലാണ് കളി!

ഗോവയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന് കോണ്‍ഗ്രസിന്‍റെ മുഖ്യപ്രചരണായുധം ...

news

കെജ്‌രിവാളിന്റെ ഭാര്യാസഹോദരന്‍ അഴിമതി നടത്തി; ആരോപണവുമായി സന്നദ്ധസംഘടന

ആം ആദ്‌മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിന്റെ ...

news

പണ്ടൊക്കെ ആയിരുന്നെങ്കില്‍ ആരോടെങ്കിലും പണം കടം വാങ്ങാമായിരുന്നു, ഇന്ന് അതിനും കഴിയുന്നില്ല: എംടി

നോട്ട് നിരോധനത്തെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ച് മഹാസാഹിത്യകാരന്‍ എം ടി വാസുദേവന്‍ നായര്‍ ...

news

തിയറ്റര്‍ ഉടമകള്‍ക്ക് പുതിയ സംഘടന; നേതൃത്വം നല്കുന്നത് ദിലീപ് മാത്രമല്ല

ചലച്ചിത്ര താരം ദിലീപിന്റെ നേതൃത്വത്തില്‍ തിയറ്റര്‍ ഉടമകള്‍ക്ക് പുതിയ സംഘടന. ഫിലിം ...

Widgets Magazine