Widgets Magazine
Widgets Magazine

ഈ കൃഷിക്കുപയോഗിക്കാന്ന്‌ പറയുമ്പോ, ഈ കലപ്പയൊക്കെ കെട്ടി.. വണ്ടി വലിക്കാൻ? അതാകുമ്പോൾ ക്രുരത ഇല്ലല്ലോ? ബീഫ് നിരോധനത്തെ പരിഹസിച്ച് ഷിംന അസീസ്

ശനി, 27 മെയ് 2017 (09:35 IST)

Widgets Magazine
അനുബന്ധ വാര്‍ത്തകള്‍

കന്നുകാലി കശാപ്പ് നിരോധിച്ചു കൊണ്ട് കേന്ദ്ര സർക്കാർ വിഞ്ജാപനം പുറപ്പെടുവിച്ചതിൽ സോഷ്യൽ മീഡിയകളിൽ മാത്രം അല്ല പുറത്തും പ്രതിഷേധം ശക്തമാവുകയാണ്. സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് കേന്ദ്രത്തോടുള്ള ഷിംന അസീസിന്റെ ചോദ്യങ്ങൾ. 
 
ഷിംന അസീസിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം: 
 
വാൽക്കഷ്‌ണം: (പശൂന്റെയോ പോത്തിന്റെയോ കിടാവിന്റെയോ കാളയുടേയോ പോത്തിന്റെ ഭാര്യയായ എരുമയുടെയോ ഒട്ടകത്തിന്റെയോ ആവാം.ഒട്ടകത്തിനെ എന്തിനാണോ കൂടെ കൂട്ടിയത്‌ ! ആടിന്റേം പന്നിയുടേം പറ്റൂല. കോഴിക്ക്‌ വാലില്ലല്ലോ, തൂവലല്ലേ. മീനിനെ വാലിന്‌ പിടിച്ച്‌ നിലത്തടിച്ച്‌ കൊല്ലുന്നത്‌ പുണ്യപ്രവർത്തിയാണോന്നും തംശ്യം !)
 
1. റംസാൻ തുടങ്ങുകയാണ്‌, കൃത്യമായി ഇന്ന്‌ തന്നെ കശാപ്പ്‌ നിരോധിച്ചത്‌?
അത്‌ യാദൃശ്‌ചികം - Co-incidence
 
2. ഈ പറഞ്ഞ വാലിന്റെ ഉടമസ്‌ഥരെ മുഴുവൻ കൃഷിക്കായി ഉപയോഗിക്കാമോ?
തീർച്ചയായും. Do not kill, അൽ- ക്രൂരത.
 
3. കോഴിയെ കൊല്ലുന്നത്‌ ക്രൂരതയല്ലേ?
പിന്നേ, എത്ര കിളി വെറുതേ വെയില്‌ കൊണ്ട്‌ ബിപി കുറഞ്ഞ്‌ വീണ്‌ ചാവുന്നു, പിന്നാ !
 
3.  ഈ കൃഷിക്കുപയോഗിക്കാന്ന്‌ പറയുമ്പോ, ഈ കലപ്പയൊക്കെ കെട്ടി..അല്ലെങ്കിൽ വണ്ടി വലിക്കാൻ? 
അതന്നെ !
അപ്പോ അവർക്ക്‌ വേദനിക്കൂലാ? നോ ക്രൂരത?
നഹി നഹി.
 
4. ഞങ്ങടെ അടുക്കളയിൽ ഉണ്ടാക്കുന്ന മെനു നിങ്ങൾക്ക്‌ സമർപ്പിച്ച്‌ verify ചെയ്യേണ്ടി വരുമോ?
ചെക്ക്‌ ചെയ്യാൻ മാത്രം ഉദ്യോഗസ്‌ഥർ ഇല്ലാത്തത്‌ കൊണ്ട്‌ മാത്രം, തൽക്കാലത്തേക്ക്‌ വേണ്ട.
 
5. അടുത്ത പടി എന്തായിരിക്കും...?
ഓരോ വീട്ടിലും തൊഴുത്ത്‌, തൊഴുത്തിൽ എസി, അവയ്‌ക്ക്‌ കുളിക്കാൻ ഷവർ സൗകര്യം, ആംബുലൻസ്‌, മൊബൈൽ ഐസിയു, ഓരോ വാർഡിലും പശുക്കൾക്ക്‌ ഓടിക്കളിക്കാൻ പുൽമേടുകൾ.
 
6. അപ്പോ മനുഷ്യരോ?
അവിടെങ്ങാൻ പോയി കിട...ഹല്ല പിന്നെ !!
 
7. അപ്പോ തലമുറകളായി ഈ തൊഴിൽ ചെയ്യുന്നോര്‌?
പോയി വേറെ പണി നോക്കാൻ പറ. Thatz all
 
8. വിറ്റ മാടിനെ കൊന്നുകൂടാ, വീട്ടിലുള്ളതിനെ കൊല്ലാം എന്ന്‌ പറഞ്ഞത്‌?
Yes yes. നാളെത്തൊട്ട്‌ ജോലിക്ക്‌ ആശുപത്രിയിൽ പോവേണ്ട, മൂപ്പരെ ഓഫീസിലേക്കും വിടേണ്ട. രണ്ടാളും പോത്തിനെ മേയ്‌ക്കാൻ പോകൂ. പെരുന്നാളിന്‌ മൂപ്പരോട്‌ തന്നെ അറുത്ത്‌ തരാൻ പറഞ്ഞോളൂ.
ജയ്‌ ഗോമാതാ (ശ്ശോ ! ആരേലും കേട്ടോ )
 
ശരിക്കും വാൽ: റംസാൻ ഇറച്ചി തിന്നാനല്ല ചേട്ടാ...വിശപ്പിന്റെ വില അറിയാനും ദൈവത്തോടടുക്കാനും ആത്മീയ ശുദ്ധീകരണത്തിനുമാണ്‌. അത്‌ ഞങ്ങളുടെ വിശ്വാസം. ഇപ്പോൾ കൃത്യമായി ഈ നേരം നോക്കി ഇപ്പണി ചെയ്‌തത്‌ അടിച്ചേൽപ്പിക്കലിന്റെ, പ്രത്യേകിച്ച്‌ ഒരു സമുദായത്തെ നോട്ടമിട്ടുള്ള അടിച്ചേൽപ്പിക്കലിന്റെ ആദ്യപടിയായത്‌ കൊണ്ട്‌ മാത്രം പ്രതിഷേധിക്കുന്നു.
 
ഞങ്ങടെ ചട്ടിയിൽ എന്ത് വേവണമെന്ന്‌ നിങ്ങൾ തീരുമാനിക്കുന്നതിന്റെ അടുത്ത പടിയായി രാജ്യത്തിന്റെ പേര്‌ മാറ്റി വേറെ വല്ലതുമാക്കുമല്ലോ...അല്ല, ഇനിയിപ്പോ എന്തൊക്കെ നിയമമാ വരുന്നേന്ന്‌ പറയാമ്പറ്റൂല്ലേ !Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

കാർ മരത്തിലിടിച്ച് മറിഞ്ഞു; എട്ടു പേർക്ക് ദാരുണാന്ത്യം

മഹാരാഷ്ട്രയിലെ അഹ്‌മദ്​നഗർ - മൻമദ്​ഹൈവേയിലുണ്ടായ കാറപകടത്തിൽ എട്ടു മരണം. ആറുപേർ ...

news

ദേവിയെ പ്രീതിപ്പെടുത്താന്‍ സ്വന്തം അമ്മയെ ബലി കൊടുത്തു

ലക്ഷ്മി ദേവിയെ പ്രീതിപ്പെടുത്താന്‍ അമ്മയെ കൊലപ്പെടുത്തിയ മകന്‍ അറസ്റ്റില്‍. ദേവീ പ്രീതി ...

news

ബീഫ് നിരോധനത്തില്‍ പ്രതിഷേധം, എസ്എഫ്‌ഐ ബീഫ് ഫെസ്റ്റ് നടത്തും

കേന്ദ്ര സര്‍ക്കാരിന്റെ കശാപ്പ് നിരോധനത്തില്‍ പ്രതിഷേധം എസ്എഫ്‌ഐ നാളെ കോഴിക്കോട് ബീഫ് ...

Widgets Magazine Widgets Magazine Widgets Magazine