Widgets Magazine
Widgets Magazine

ഇന്നസെ‌ന്റ് സത്യാഗ്രഹ സമരത്തിലേക്ക്

വ്യാഴം, 4 മെയ് 2017 (07:42 IST)

Widgets Magazine

നടനും എംപിയുമായ ഇന്നസെന്റ് സത്യാഗ്രഹ സമരത്തിനൊരുങ്ങുന്നു. ചാലക്കുടി ലോകസഭാ മണ്ഡലത്തിലെ റെയിൽവേ വികസന പദ്ധതികൾ യാഥാർത്ഥ്യമാക്കണം എന്ന ആവശ്യമുന്നയിച്ചാണ് ഇന്നസെന്റ് സമരം ചെയ്യുക. മെയ് 13ന് ചാലക്കുടി റെയിൽവേ സ്റ്റേഷന് മുന്നിലാണ് സമരം ചെയ്യാൻ തീരുമാനിച്ചിരിക്കുന്നതെന്ന് ഇന്നസെന്റ് തന്നെ ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.
 
ഇന്നസെന്റിന്റെ വാക്കുകളിലൂടെ:
 
ചാലക്കുടി ലോകസഭാ മണ്ഡലത്തിലെ റെയിൽവേ വികസന പദ്ധതികൾ യാഥാർത്ഥ്യമാക്കണം എന്ന ആവശ്യമുയർത്തി മെയ് 13ന് ഞാൻ സത്യാഗ്രഹം അനുഷ്ഠിക്കും. ചാലക്കുടി റെയിൽവേ സ്റ്റേഷന് മുന്നിലാണ് സത്യാഗ്രഹം. 
 
മണ്ഡലത്തിലെ റെയിൽ വികസനത്തിനായി റെയിൽവേ മന്ത്രാലയം ഇപ്പോഴത്തെ നിഷേധാത്മക സമീപനം ഉപേക്ഷിക്കണം. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിനു ശേഷം ഞാൻ ആദ്യമായി വിളിച്ചു ചേർത്ത യോഗം റെയിൽവേ വികസനവുമായി ബന്ധപ്പെട്ടതായിരുന്നു. റെയിൽവേ ഉന്നതോദ്യോഗസ്ഥരും യാത്രക്കാരുടെ പ്രതിനിധികളും ജനപ്രതിനിധികളും പങ്കെടുത്ത ആ യോഗം മുതൽ മണ്ഡലത്തിലെ റെയിൽവേ വികസന പദ്ധതികൾക്കായി റെയിൽവേ മന്ത്രി/ബോർഡ് തലത്തിൽ തന്നെ നിരന്തരം ഇടപെട്ടു വരികയാണ്. 
 
റെയിൽവേ സ്റ്റേഷനുകളുടെ ആധുനീകരണവും വികസനവും, കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ്, മേൽപ്പാലങ്ങൾ/ അടിപ്പാതകൾ എന്നിവയുടെ നിർമാണം, ശബരി പാതയുടെ പൂർത്തീകരണം തുടങ്ങിയ മേഖലകളിലായി മണ്ഡലത്തിലെ റെയിൽ വികസനത്തിനുള്ള സമഗ്ര നിർദ്ദേശം തയ്യാറാക്കി മന്ത്രാലയത്തിന് സമർപ്പിച്ചിരുന്നു. പല തലങ്ങളിലായി നിരവധി തവണ ഇതേക്കുറിച്ച് ചർച്ചകളും നടത്തി. കഴിഞ്ഞ പാർലമെന്റ് സമ്മേളനത്തിനിടെ റെയിൽവേ മന്ത്രി, റെയിൽവേ ബോർഡ് ചെയർമാൻ, അംഗങ്ങൾ എന്നിവരുമായും ചർച്ച നടന്നു. 
 
എന്നാൽ നിരന്തരം ഉന്നയിക്കുന്ന ജനകീയ ആവശ്യങ്ങൾ നിറവേറ്റാൻ റെയിൽവേ മന്ത്രാലയത്തിന് കഴിയുന്നില്ല എന്നതാണ് അനുഭവം. ഏറ്റവുമൊടുവിൽ പാലരുവി എക്സ്പ്രസിന് സ്റ്റോപ്പ് നിർണയിച്ചപ്പോഴും മണ്ഡലത്തിലെ പ്രധാന സ്റ്റേഷനുകൾ ഒഴിവാക്കപ്പെട്ടു. എം.പി ഫണ്ടിൽ നിന്ന് 3 വർഷം മുൻപ് പണം അനുവദിച്ച അമ്പാട്ടുകാവ് സബ് വേ യുടെ നിർമ്മാണം തുടങ്ങുന്നതിലും ഈ മെല്ലെപ്പോക്ക് നയം തടസം സൃഷ്ടിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഇത്തരമൊരു സത്യാഗ്രഹം. ഏവരുടേയും സഹകരണം ഉണ്ടാവുമല്ലോ.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

കഴിച്ചത് എന്താണെന്ന് പറയുന്നതിൽ എന്തിനാണ് ഭയം?; ബീഫ് വിവാദത്തിൽ കജോളിന് പിന്തുണയുമായി മമത

ബോളിവുഡ് നടി കളോ‌ൾ അടുത്തിടെ ബീഫ് കഴിച്ചത് വൻ വിവാദമായിരുന്നു. സംഭവത്തിൽ നടിക്ക് ...

news

ഇന്റര്‍നെറ്റ് സ്പീഡില്‍ ഏറ്റവും മുന്നില്‍ ജിയോ തന്നെ; വോഡഫോണ്‍ നേട്ടം കൊയ്‌തപ്പോള്‍ തകര്‍ന്നത് ഐഡിയ

ഉപഭോക്‍താക്കളെ സ്വന്തമാക്കി മുന്നേറുന്ന റിലയന്‍‌സ് ജിയോ രാജ്യത്തെ ഇന്റര്‍നെറ്റ് സ്പീഡില്‍ ...

news

കോട്ടയത്തേത് സത്യമാകാതിരിക്കട്ടെ: സിപിഎം - മാണി സഹകരണത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് വിഎസ്

സിപിഎം- കേരള കോണ്‍ഗ്രസ് (എം) സഹകരണത്തെ എതിര്‍ത്ത് ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ ...

news

കമിതാക്കളെ സഹായിച്ചുവെന്നാരോപിച്ച് മുസ്ലിം വൃദ്ധനെ യോഗി ആദിത്യനാഥിന്റെ സംഘടനയുടെ പ്രവര്‍ത്തകര്‍ തല്ലിക്കൊന്നു

ഉത്തര്‍പ്രദേശില്‍ മുസ്ലീം വൃദ്ധനെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സംഘടനയായ ഹിന്ദു ...

Widgets Magazine Widgets Magazine