ഇത് ‘അമ്മ‘യല്ല കുറ്റവാളികളെ സംരക്ഷിക്കുന്ന സംഘനയാണ്: പന്ന്യൻ രവീന്ദ്രൻ

തിരുവനന്തപുരം, ചൊവ്വ, 11 ജൂലൈ 2017 (13:43 IST)

Widgets Magazine

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരെ പ്രതികരിച്ച് സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ രംഗത്ത്. ഉപ്പ് തിന്നവൻ വെള്ളം കുടിക്കുമെന്നതിന്റെ തെളിവാണിതെന്ന് പന്ന്യൻ രവീന്ദ്രൻ തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു. ജനപ്രിയ മഹാനടൻ ഇത്രയും ക്രൂരമായി പൈശാചികമായി ഒരു യുവ നടിയെ പീഡിപ്പിക്കുന്നതിന് ക്വട്ടേഷൻ കൊടുക്കുവാൻ തയ്യാറാവുമെന്ന് ആരും ധരിക്കുകയില്ലെന്നും എന്നാൽ ഇപ്പോൾ മുഖം മൂടി അഴിഞ്ഞ് വീണിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 
 
നടന്മാ‍മാരുടെ സംഘടനയായ അമ്മയുടെ പൂർണ്ണ പിൻബലത്തിൽ നിറഞ്ഞാടിയ അഹങ്കരമാണ് നടനില്‍ കാണാൻ കഴിഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു. ഇത് അമ്മയല്ല കുറ്റവാളികളെ സംരക്ഷിക്കുന്ന സംഘമായി മാറി. സഹോദരിമാരെ ജീവിതം നരകതുല്യമാക്കുന്ന കാപാലികരുടെ സംരക്ഷണ കൂട്ടായ്മയായി മാറിയെന്നും അദ്ദേഹം താര സംഘടനയെ കുറ്റപ്പെടുത്തി. ഇത്രയും ക്രൂരമായ പീഡനം സഹിച്ചും മനസ്സാന്നിദ്ധ്യത്തോടെ പോരാടിയ യുവ നടിക്ക് കേരളത്തിന്റെ പൂർണ പിന്തുണ ഉറപ്പാണ് എന്ന് പറഞ്ഞാണ് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

കശാപ്പ് നിയന്ത്രണ വിജ്ഞാപനത്തിന് രാജ്യവ്യാപക സ്റ്റേ; വിജ്ഞാപനം ഭേദഗതി ചെയ്യുമെന്ന് കേന്ദ്രസര്‍ക്കാര്‍

കേന്ദ്രസർക്കാരിന്‍റെ കശാപ്പ് നിയന്ത്രണ വിജ്ഞാപനം സുപ്രീംകോടതി രാജ്യവ്യാപകമായി സ്റ്റേ ...

news

അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിയാന്‍ തയ്യാറായി മമ്മൂട്ടി

അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് തുടരാന്‍ താല്പര്യമില്ലെന്ന് മമ്മൂട്ടി ഇന്നസെന്റിനെ ...

news

മകള്‍ക്ക് വേണ്ടി മഞ്ജു നിയമപോരാട്ടത്തിനായി ഒരുങ്ങുന്നു?

മാധ്യമങ്ങള്‍ ഇടപെട്ട് പലവട്ടം ബന്ധം വേര്‍പെടുത്തിയ ദമ്പതികളാണ് ദിലീപും മഞ്ജുവാര്യരും. ...

Widgets Magazine