Widgets Magazine Widgets Magazine

സ്വാമിക്കെതിരെ ശക്തമായ നടപടിയാണ് ഉണ്ടായത്, ഇനി അതിന് പിന്തുണ നല്‍കിയാല്‍ മാത്രം മതി: മുഖ്യമന്ത്രി

ശനി, 20 മെയ് 2017 (13:43 IST)

Widgets Magazine
അനുബന്ധ വാര്‍ത്തകള്‍

പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ പെണ്‍കുട്ടിയെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പെണ്‍കുട്ടിയുടേത് ധീരമായ നടപടിയാണെന്നും ആ കുട്ടിക്ക് എല്ലാ പിന്തുണയും സര്‍ക്കാര്‍ നല്‍കുമെന്നും  മുഖ്യമന്ത്രി വ്യക്തമാക്കി. സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
 
സംഭവത്തില്‍ ശക്തമായ നടപടി എടുക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ശക്തമായ നടപടി ഉണ്ടായല്ലോ, ഇനി അതിന് പിന്തുണ നല്‍കിയാല്‍ മാത്രം മതിയല്ലോ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
 
തിരുവനന്തപുരം പേട്ടയില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഹരിസ്വാമി എന്ന ഗംഗേശാനന്ദ തീര്‍ത്ഥപാദത്തെ (54) തിരുവനന്തപുരം മെഡി.കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. 
 
കഴിഞ്ഞ അഞ്ച് വര്‍ഷമായി പെണ്‍കുട്ടിയുടെ കുടുംബവുമായി ഇയാള്‍ക്ക് ബന്ധമുണ്ട്. താന്‍ പ്ലസ് ടുവിന് പഠിക്കുമ്പോള്‍ മുതല്‍ ഇയാള്‍ തന്നെ ഉപദ്രവിക്കുന്നുണ്ടെന്നാണ് 23കാരിയായ യുവതി പോലീസിന് നല്‍കിയ മൊഴി. വെള്ളിയാഴ്ച രാത്രിയും തന്നെ ആക്രമിക്കാൻ എത്തിയ സ്വാമിയുടെ ലിംഗം പെൺകുട്ടി മുറിക്കുകയായിരുന്നു.
 
യുവതിയുടെ അച്ഛന്‍ ദീര്‍ഘകാലമായി അസുഖബാധിതനായി കിടപ്പിലാണെന്നും അമ്മയുമായുള്ള സൗഹൃദം മുതലെടുത്താണ് ഇയാള്‍ വീട്ടിലെത്തുന്നതെന്നും പോലീസ് പറയുന്നു.
 



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

‘ധീരമായ നടപടി’; പെണ്‍കുട്ടിക്ക് പൂര്‍ണ പിന്തുണയുമായി മുഖ്യമന്ത്രി, ജനനേന്ദ്രിയം സ്വയം മുറിച്ചതാണെന്ന് ശ്രീഹരിസ്വാമി

വർഷങ്ങളായി നീണ്ടുനിന്ന ലൈംഗിക അതിക്രമം തടയാന്‍ പെണ്‍കുട്ടി അൻപത്തിനാലുകാരനായ സ്വാമിയുടെ ...

news

ഗുരുവായൂർ ക്ഷേത്രം മനുഷ്യബോംബ് ഉപയോഗിച്ച് തകർക്കുമെന്ന് ഭീഷണി

ഗുരുവായൂർ ക്ഷേത്രത്തിന് ബോംബ് ഭീഷണി. ക്ഷേത്രത്തില്‍ നടന്നുകൊണ്ടിരിക്കുന്ന അഴിമതിക്കെതിരായ ...

news

മുറിച്ചെടുക്കപ്പെടുന്ന പുരുഷേന്ദ്രിയങ്ങള്‍ പേരും വിലാസവും സഹിതം സൂക്ഷിച്ചു വയ്ക്കുകയും പ്രദര്‍ശിപ്പിക്കുകയും വേണം: ഡോ. പി ഗീത

വർഷങ്ങളായി നീണ്ടുനിന്ന ലൈംഗിക അതിക്രമം തടയാന്‍ പെണ്‍കുട്ടി അൻപത്തിനാലുകാരനായ സ്വാമിയുടെ ...

news

ഭാര്യയെ സാക്ഷിയാക്കി ഭര്‍ത്താവ് തൂങ്ങി മരിച്ചു

ഭാര്യയെ കെട്ടിയിട്ട ശേഷം ഭര്‍ത്താവ് തൂങ്ങി മരിച്ചു. ഉത്തര്‍പ്രദേശിലെ ഖാസിയാബാദിലാണ് സംഭവം ...

Widgets Magazine Widgets Magazine