ഇതാണ് സര്‍ക്കാര്‍! ഭിന്നലിംഗക്കാര്‍ക്ക് സൗജന്യ റേഷൻ ഒരുക്കി പിണറായി സര്‍ക്കാര്‍

തിരുവനന്തപുരം, തിങ്കള്‍, 10 ജൂലൈ 2017 (14:14 IST)

Widgets Magazine

ജനങ്ങളുടെ സര്‍ക്കാര്‍ തന്നെയാണ് ഇപ്പോള്‍ കേരളത്തില്‍ ഉള്ളതെന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ് എല്‍ ഡി എഫ് സര്‍ക്കാര്‍. ഭിന്നലിംഗക്കാർക്ക് വേണ്ടി നിരവധി കാര്യങ്ങൾ സര്‍ക്കാര്‍ ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ, ഭിന്നലിംഗക്കാർക്ക് സൗജന്യ റേഷൻ എന്ന പദ്ധതിയുമായാണ് സർക്കാർ മുന്നോട്ട് നീങ്ങുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് റേഷന്‍ മുന്‍ഗണനപ്പട്ടികയുടെ മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കുകയാണ് സര്‍ക്കാര്‍.
 
ഭക്ഷ്യഭദ്രതാ നിയമം അനുസരിച്ചാണ് മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കുന്നത്. ഭിന്നലിംഗക്കാര്‍ക്കു പരിഗണന നല്‍കിയാണ് പുതിയ പരിഷ്‌കരണം വന്നിരിക്കുന്നതെന്നതാണ് ഇതിന്റെ പ്രത്യേകത. വിദേശത്ത് ജോലിയുണ്ടെങ്കില്‍ അത് കൃത്യമായി രേഖപ്പെടുത്തണമെന്നും ഇതില്‍ വ്യക്തമാക്കുന്നുണ്ട്.
 
മാറ്റത്തെക്കുറിച്ചു പഠിക്കാന്‍ സിവില്‍ സപ്ലൈസ്,പട്ടികജാതി,തദ്ദേശം,ആരോഗ്യം എന്നീ വകുപ്പുകളുടെ ഡറക്ടര്‍മാര്‍ അടങ്ങിയ സമിതിയെ നിയോഗിച്ചതായി ഭക്ഷ്യ മന്ത്രി പി തിലോത്തമന്‍ പറഞ്ഞു. മുന്‍ഗണനപ്പട്ടികയില്‍ അര്‍ഹരായ ഒട്ടേറെപ്പേര്‍ പുറത്തായതിനെത്തുടര്‍ന്നാണ് പുതിയ നടപടി.
 
2011ലെ ജനസംഖ്യ അനുസരിച്ച് 1.54കോടി പേരെയാണ് പട്ടികില്‍ ഉള്‍പ്പെടുത്തേണ്ടിയിരുന്നത്. 2013 മുതല്‍ തയ്യാറാക്കാന്‍ തുടങ്ങിയ പട്ടിക ഇതുവരേയും പൂര്‍ണ്ണരീതിയിലാക്കാന്‍ സാധിച്ചിട്ടില്ല. ഭിന്നലിംഗക്കാരെ കൂടി പട്ടികയില്‍ ഉള്‍പ്പെടുത്തന്നതോടെ ആറായിരംപേര്‍ക്കു കൂടി സൗജന്യ റേഷന്‍ ലഭിക്കും.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

എസ്പിക്കെതിരെ നടപടി വേണം; അന്വേഷണത്തിൽ സംശയം പ്രകടിപ്പിച്ച് സുനിയുടെ അഭിഭാഷകൻ

കൊച്ചിയില്‍ യുവനനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസിൽ അന്വേഷണ സംഘത്തിന്‍റെ നിലപാട് ...

news

ഗുരു മഹോത്സവ് ചടങ്ങില്‍ സ്ത്രീകളെകൊണ്ട് കാല് കഴുകിച്ചു; ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി വിവാദത്തില്‍

ഗുരു മഹോത്സവ് ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ ഝാര്‍ണ്ഡ് മുഖ്യമന്ത്രിയും ബി ജെ പി ...

news

പെണ്‍കുഞ്ഞിനെ പ്രസവിച്ച ലോകത്തിലെ ആദ്യ പുരുഷന്‍ ബ്രിട്ടണില്‍

ബ്രിട്ടണില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയ ഇരുപത്തൊന്നുകാരനാണ് ഇപ്പോഴത്തെ നവമാധ്യമങ്ങളുടെ ...

Widgets Magazine