Widgets Magazine Widgets Magazine
Widgets Magazine

ആ വീഡിയോ ദൃശ്യം തെറ്റ്, കുമ്മനത്തിന്‍റെ കള്ളപ്രചരണം ഒരു രാഷ്ട്രീയനേതാവിന് ചേര്‍ന്നതല്ല: പി ജയരാജന്‍

കണ്ണൂര്‍, ശനി, 13 മെയ് 2017 (21:11 IST)

Widgets Magazine
P Jayarajan, Kummanam, RSS, Kannur, Biju, പി ജയരാജന്‍, കുമ്മനം, ആര്‍ എസ് എസ്, കണ്ണൂര്‍, ബിജു

കണ്ണൂരില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതില്‍ ആഹ്ലാദം പ്രകടിപ്പിച്ചുകൊണ്ട് സി പി എം പ്രവര്‍ത്തകര്‍ നടത്തിയ ആഹ്ലാദപ്രകടനം എന്ന പേരില്‍ പ്രചരിക്കുന്ന വീഡിയോ ദൃശ്യം തെറ്റാണെന്ന് സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍. ബിജെപി സംസ്ഥാന അധ്യക്ഷന്‍ നടത്തുന്ന ഇത്തരം കള്ള പ്രചാരണം ജനാധിപത്യ വ്യവസ്ഥയില്‍ പ്രവര്‍ത്തിക്കുന്ന ഒരു രാഷ്ട്രീയ നേതാവിന് ചേര്‍ന്നതല്ലെന്നും ജയരാജന്‍ പറഞ്ഞു.
 
എവിടെയോ നടന്ന ഒരു ഘോഷയാത്രയാണ് സി പി എം പ്രവര്‍ത്തകരുടെ ആഹ്ലാദപ്രകടനം എന്ന പേരില്‍ പ്രചരിപ്പിക്കുന്നത്. ഈ വീഡിയോ പ്രചരിപ്പിക്കുന്ന കുമ്മനത്തിന് ഇത് എവിടെ നടന്നതാണെന്നുകൂടി വ്യക്തമാക്കാനുള്ള ബാധ്യതയുണ്ട്. ആബാലവൃദ്ധം ജനങ്ങള്‍ പങ്കെടുത്ത ഏതോ ഒരു ഘോഷയാത്രയുടെ വീഡിയോ ആണത്. അതില്‍ എന്തെങ്കിലും തരത്തിലുള്ള മുദ്രാവാക്യം വിളിക്കുന്നതായും കാണുന്നില്ല - ജയരാജന്‍ പറഞ്ഞു.
 
കണ്ണൂരിലെ കൊലപാതകത്തെ അപലപിക്കുന്നതായും അന്വേഷണം നടത്തി യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടെത്തണമെന്നും പാര്‍ട്ടി പ്രസ്താവനയിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. ഇതാണ് പാര്‍ട്ടിയുടെ നിലപാട്. അത്തരമൊരു സാഹചര്യത്തില്‍ യാതൊരു ആധികാരികതയും ഇല്ലാത്ത ഒരു വിഡിയോ ദൃശ്യം പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നത് - ജയരാജന്‍ വ്യക്തമാക്കി.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

തെരുവിലെ കുട്ടികള്‍ ആ പോപ് ഗായകനെ തിരിച്ചറിഞ്ഞില്ല; അവര്‍ ബീബറിനെ വിളിച്ചത് ഈ പേര്

പോപ് സംഗീത ലോകത്ത് തരംഗമായി മാറിയ മാജിക് കിഡ് എന്ന ഓമനപ്പേരിലറിയപ്പെടുന്ന ജസ്റ്റിൻ ബീബർ ...

news

കണ്ണൂര്‍ കൊലപാതകങ്ങളില്‍ ഗവര്‍ണര്‍ ഇടപെടുന്നു; അടിയന്തരവും കര്‍ശനവുമായ നടപടി സ്വീകരിക്കണമെന്ന് സര്‍ക്കാരിന് നിര്‍ദേശം

കണ്ണൂര്‍ കൊലപാതകത്തില്‍ അടിയന്തരവും കര്‍ശനവുമായ നടപടി വേണമെന്ന് ഗവര്‍ണര്‍ പി സദാശിവം. ...

news

സിപിഎം ഉറപ്പ് പാലിച്ചില്ല; കണ്ണൂരില്‍ അഫ്സ്പ ഏര്‍പ്പെടുത്തണമെന്ന് ബിജെപി

അക്രമങ്ങൾ തുടർക്കഥയായ സാഹചര്യത്തിൽ കണ്ണൂർ ജില്ലയിൽ അഫ്സ്പ (ആംഡ് ഫോഴ്സസ് സ്പെഷൽ പവേഴ്സ് ...

news

വീരമൃത്യുവരിച്ച ജവാന്മാരുടെ കുടുംബത്തിന് ബോളിവുഡ് താരത്തിന്റെ അപ്രതീക്ഷിത സഹായം

ഭീകരാവാദികളുമായുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യുവരിച്ച സിആര്‍പി‌എഫ് ജവാന്മാരുടെ കുടുംബത്തിന് ...

Widgets Magazine Widgets Magazine