ആ ഫോണ്‍ ദിലീപ് വിദേശത്തേക്ക് കടത്തിയത് നടിയുടെ ദൃശ്യങ്ങള്‍ അപ് ലോഡ് ചെയ്യാനോ ?

കൊച്ചി, ഞായര്‍, 16 ജൂലൈ 2017 (14:35 IST)

Widgets Magazine
dileep arrest,	facebook,	attack,	bhavana,	kavya madhavan,	manju warrier,	actress,	pulsar suni,	conspiracy,	ദിലീപ്,	അറസ്റ്റ്,	നടി,	ആക്രമണം,	ഭാവന,	കാവ്യ മാധവന്‍,	മഞ്ജു വാര്യര്‍

നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണ്‍ കണ്ടെടുക്കാന്‍ സാധിക്കാത്തത് ഇപ്പൊഴും പൊലീസിന് തലവേദനയാകുന്നു. എന്നാല്‍ ആ ഫോണ്‍ ദിലീപിന്റെ കൈവശമെത്തിയിട്ടുണ്ടെന്നാണ് പൊലീസ് കരുതുന്നത്. പക്ഷേ ദിലീപ് ഇക്കാര്യം സമ്മതിച്ചിട്ടില്ല. പള്‍സര്‍ സുനി ഫോണും മെമ്മറി കാര്‍ഡും അഭിഭാഷകനായ പ്രതീഷ് ചാക്കോയ്ക്ക് നല്‍കിയെന്നും പ്രതീഷ് ചാക്കോ അത് ദിലീപിന് നല്‍കി എന്നുമാണ് പൊലീസിന്റെ സംശയം. അങ്ങിനെയെങ്കില്‍ ആ ഫോണ്‍ പിന്നെ എവിടെപ്പോയി ? അത് ആരെങ്കിലും വിദേശത്തേക്ക് കടത്തിയോ? ഇത്തരം സംശയങ്ങളും പൊലീസിനുണ്ട്.
 
കേസ് കോടതിയില്‍ എത്തുന്ന വേളയില്‍ നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണ്‍ നിര്‍ണായകമാണ്. എന്നാല്‍ പൊലീസിന് അത് കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടുമില്ല. ഫോണ്‍ പൊലീസ് കണ്ടെടുക്കാതിരിക്കാനായി എന്തെങ്കിലും മുന്‍ കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടോ എന്ന സംശയവും ഇപ്പോള്‍ പൊലീസിനുണ്ട്. ഈ ഫോണ്‍ വിദേശത്തേക്ക് കടത്തിയതായി പൊലീസ് സംശയിക്കുന്നതായി റിപ്പോര്‍ട്ടര്‍ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. നടിയുടെ ദൃശ്യങ്ങള്‍ ഇതുവരെ പുറത്ത് വന്നിട്ടില്ല. എന്നാല്‍ ഈ ദൃശ്യങ്ങള്‍ വിദേശത്ത് നിന്ന് അപ് ലോഡ് ചെയ്യാന്‍ ശ്രമം നടത്തിയതായും പൊലീസ് സംശയിക്കുന്നുണ്ട്.
 
ഇക്കാര്യവുമായി ബന്ധപ്പെട്ട് കഴിഞ്ഞ മൂന്ന് മാസത്തിനിടെ വിദേശത്ത് പോയ ദിലീപിന്റെ സുഹൃത്തുക്കളില്‍ നിന്ന് വിവരം ശേഖരിക്കാനും പൊലീസ് ഉദ്ദേശിക്കുന്നുണ്ടെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്‍. ദിലീപിന്റെ സുഹൃത്തുക്കളില്‍ ആരൊക്കെ വിദേശത്ത് പോയി എന്നത് മാത്രമല്ല, എന്തിന് വേണ്ടിയാണ് വിദേശ യാത്ര നടത്തിയത് എന്ന കാര്യവും അന്വേഷിച്ച് വരികയാണ് പൊലീസ്. എന്നാല്‍ ഇത് എത്രത്തോളം പ്രായോഗികമാകും എന്ന കാര്യത്തിലും സംശയം ഏറെയാണ്. Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ദിലീപ് അറസ്റ്റ് നടി ആക്രമണം ഭാവന കാവ്യ മാധവന്‍ മഞ്ജു വാര്യര്‍ Bhavana Actress Conspiracy Facebook Attack Kavya Madhavan Manju Warrier Dileep Arrest Pulsar Suni

Widgets Magazine

വാര്‍ത്ത

news

എത്ര വലിയ പ്രമുഖനായാലും സര്‍ക്കാര്‍ ഭൂമി കയ്യേറിയിട്ടുണ്ടെങ്കില്‍ അത് തിരിച്ച് പിടിക്കും: മന്ത്രി വിഎസ് സുനില്‍കുമാര്‍

നടന്‍ ദിലീപ് ഭൂമി കയ്യേറിയിട്ടുണ്ടെങ്കില്‍ അത് സര്‍ക്കാര്‍ തിരിച്ച് പിടിക്കുമെന്ന് കൃഷി ...

news

സേനയെ പിൻവലിക്കണം, അല്ലാത്ത പക്ഷം ഇന്ത്യയെ നാണം കെടുത്തും; ദോക് ലാ തർക്കത്തിൽ ചൈന

സിക്കിം അതിര്‍ത്തിയില്‍ സമാധാനം കൊണ്ടുവരാനുള്ള ഇന്ത്യയുടെ ശ്രമത്തിന് മുന്നില്‍ വാതില്‍ ...

news

ഒടുവില്‍ അതും സംഭവിച്ചു; മലയാള സിനിമയിലെ ക്രിമിനലാണ് ദിലീപെന്ന് ഗൂഗിള്‍ !

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട്​ ...

news

നടിയെ ആക്രമിച്ച കേസ്: പൊലീസ് ക്ലബ്ബിലെത്തി മൊഴിനല്‍കാന്‍ തനിക്ക് കഴിയില്ലെന്ന് കാവ്യ, പറയുന്നിടത്ത് വരാമെന്ന് പൊലീസ്

നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ ദിലീപിന്റെ ഭാര്യ കാവ്യ മാധവനെ വീണ്ടും ചോദ്യം ...

Widgets Magazine