ആഷിക് അബുവും റീമ കല്ലിങ്കലും വിവാഹിതരായി; വിവാഹം ആര്‍ഭാടം ഒഴിവാക്കി

തൃക്കാക്കര| WEBDUNIA|
PRO
PRO
സംവിധായകന്‍ ആഷിക് അബുവും നടി റീമാ കല്ലിങ്കലും വിവാഹിതരായി. തൃക്കാക്കര രജിസ്റ്റര്‍ ഓഫീസില്‍ വെച്ച് ആര്‍ഭാടങ്ങള്‍ ഒഴിവാക്കിയായിരുന്നു വിവാഹം. വിവാഹ ആഘോഷം ഒഴിവാക്കി ആ പണം കാന്‍സര്‍ രോഗികളുടെ ചികില്‍സയ്ക്കായി നല്‍കുമെന്ന തീരുമാനം ഇന്നലെ തന്നെ ഇവര്‍ നടപ്പാക്കിയിരുന്നു.

10 ലക്ഷം രൂപയ്ക്കുള്ള ചെക്ക് എറണാകുളം ജനറല്‍ ആശുപത്രിയിലെ ക്യാന്‍സര്‍ രോഗികള്‍ക്കായി കൈമാറിയിരുന്നു. ഉച്ചയ്ക്ക് 12.30ഓടെ തൃക്കാക്കര റജിസ്ട്രാര്‍ ഓഫീസിലെത്തി സ്പെഷല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്തു.പി രാജീവ് എംപിയുടെ ഔദ്യോഗിക വാഹനത്തിലാണ് ഇരുവരും എത്തിയത്.

ഏറ്റവും അടുത്ത സുഹൃത്തുക്കളുടെയും മാതാപിതാക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. നിര്‍മാതാവ് എം രഞ്ജിത് , നടന്മാരായ മണിയന്‍പിള്ള രാജു, കുഞ്ചന്‍, രവീന്ദ്രന്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു. വിവാഹ വിശേഷം അറിഞ്ഞ് ഒട്ടേറെ ആരാധകരും രജിസ്റ്റര്‍ ഓഫിസില്‍ എത്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :