ആലപ്പുഴയില്‍ വാഹനാപകടത്തില്‍ രണ്ട് മരണം

ആലപ്പുഴ| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PRO
PRO
ആലപ്പുഴയില്‍ വാഹനാപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. കായംകുളം സ്വദേശികളായ സരസ്വതി, ഭാര്‍ഗവി എന്നിവരാണ്‌ മരിച്ചത്‌. കരുവാറ്റ കന്നുകാലി പാലത്തിനു സമീപം ജീപ്പും എയര്‍ബസും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.

രാവിലെ ആറുമണിക്കാണ് അപകടം നടന്നത്. സംഭവത്തില്‍ അഞ്ചു പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കുഞ്ഞിന്റെ ചോറൂണിന് രാവിലെ ജീപ്പില്‍ സഞ്ചരിച്ചവരാണ് അപകടത്തില്‍പ്പെട്ടത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :