ആഗസ്റ്റ് 18ന് സ്വകാര്യബസ് പണിമുടക്ക്

തിരുവനന്തപുരം, വ്യാഴം, 3 ഓഗസ്റ്റ് 2017 (09:22 IST)

സംസ്ഥാനത്ത് ഈ മാസം 18ന് സ്വകാര്യ ബസുടമകള്‍ സൂചന പണിമുടക്ക് നടത്തും. ബസ് ചാര്‍ജ് വര്‍ധന ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. സൂചന പണിമുടക്കിനു ശേഷം ആവശ്യങ്ങള്‍ പരിഗണിച്ചില്ലെങ്കില്‍ സെപ്തംബര്‍ 14 മുതല്‍ അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങുമെന്നും പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് കോണ്‍ഫെഡറേഷന്‍ ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.  
 
ദീര്‍ഘദൂര സ്വകാര്യ ബസ് പെര്‍മിറ്റുകള്‍ റദ്ദാക്കിയത് പിന്‍വലിക്കുക, വിദ്യാര്‍ഥികളുടേതുള്‍പ്പെടെ യാത്രനിരക്ക് വര്‍ധിപ്പിക്കുക, സ്‌റ്റേജ് ക്യാരേജുകളുടെ വര്‍ധിപ്പിച്ച റോഡ് ടാക്സ് പിന്‍വലിക്കുക, ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധിപ്പിച്ചത് പിന്‍വലിക്കുക, പെട്രോളിയം ഉല്‍പന്നങ്ങളെ ചരക്കുസേവന നികുതിയുടെ പരിധിയില്‍ കൊണ്ടുവരുക എന്നിങ്ങനെയുള്ള ആവശ്യങ്ങളാണ് ബസ് മുതലാളിമാര്‍ ഉന്നയിച്ചിരിക്കുന്നത്.
 ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
സ്വകാര്യബസ് പണിമുടക്ക് ബസ് പണിമുടക്ക് പണിമുടക്ക് Strike Bus Strike Private Bus Strike

വാര്‍ത്ത

news

മീനാക്ഷിക്ക് മാനസിക പിന്തുണ നല്‍കി ഒരു അച്ഛന്റെ സ്നേഹ വാത്സല്യം !

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ നടന്‍ ദിലീപ് ജയിലിലെ ഫോണില്‍ ...

news

ഒടുവില്‍ ദിലീപ് ചിരിച്ചു, ഇനി കരയേണ്ടി വരില്ല? - ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ കത്തിച്ചു കളഞ്ഞു, തെളിവില്ലാതെ പൊലീസ്

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഏറ്റവും നിര്‍ണായകമായ തെളിവാണ് നടിയുടെ ദൃശ്യങ്ങള്‍ ...

news

ജയിലില്‍ എത്തിയ ദിലീപ് അവരോട് ആവശ്യപ്പെട്ടത് ഒരേയൊരു കാര്യം !

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ ദിലീപിനെ കാണാന്‍ ഭാര്യ കാവ്യ ...

news

‘ഞാന്‍ മൈനറാണ്, വിവാഹം മുടക്കാന്‍ ഞങ്ങള്‍ പരമാവധി നോക്കി, വരനോട് എല്ലാം പറഞ്ഞിരുന്നു’ - സോഷ്യല്‍ മീഡിയ ആഘോഷിച്ച ആ കാമുകന്‍ പറയുന്നു

കഴിഞ്ഞ രണ്ട് ദിവസങ്ങളായി സോഷ്യല്‍ മീഡിയ ആഘോഷിക്കുന്ന ഒരു വാര്‍ത്തയുണ്ട്. ‘തേപ്പുകാരിയും ...