Widgets Magazine Widgets Magazine

ആകെ കുഴപ്പമെന്ന പ്രചരണത്തിൽ ആശങ്ക; അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ എല്ലാപാര്‍ട്ടികളും ഒറ്റക്കെട്ടായി നില്‍ക്കും: പിണറായി

തിരുവനന്തപുരം, തിങ്കള്‍, 7 ഓഗസ്റ്റ് 2017 (08:14 IST)

Widgets Magazine

കേരളത്തില്‍ ആകെ കുഴപ്പമാണെന്ന പ്രചരണത്തില്‍ ആശങ്കയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാഷ്ട്രീയ അക്രമങ്ങള്‍ അവസാനിപ്പിക്കേണ്ടതുതന്നെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത്തരത്തിൽ ഉള്ള പ്രചരണങ്ങൾ നിക്ഷേപങ്ങളേയും വികസനപരിപാടികളേയും ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടി കാട്ടി. രാഷ്ട്രീയ അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ ചേർന്ന സർവ കക്ഷി യോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
കേരളത്തില്‍ അക്രമസാധ്യത നിലനില്‍ക്കുന്നില്ലെന്നും നേരത്തെ ഉണ്ടായ അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും പിണറായി വിജയൻ പറഞ്ഞു. കേരളത്തില്‍ സമാധാനം നിലനില്‍ക്കാന്‍ എല്ലാപാര്‍ട്ടികളും ഒറ്റക്കെട്ടായി നില്‍ക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 
 
സാമൂഹ്യ മാധ്യമങ്ങളില്‍ പല തരത്തിലുള്ള പ്രചരണങ്ങള്‍ വരുന്നു. ഇതിനെതിരെ നടപടി വേണമെന്ന് സര്‍വകക്ഷിയോഗത്തില്‍ ആവശ്യമുയര്‍ന്നതായി മുഖ്യമന്ത്രി പറഞ്ഞു. സോഷ്യൽ മീഡിയകളിൽ നടക്കുന്ന പ്രചരണങ്ങളിൽ സര്‍ക്കാരിന് എന്ത് ചെയ്യാന്‍ സാധിക്കുമെന്ന് പരിശോധിക്കുമെന്ന് ഉറപ്പുനല്‍കിയതായും അദ്ദേഹം അറിയിച്ചു. 



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ദിലീപിന്റെ ഡി സിനിമാസ് പൂട്ടിച്ചത് രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ ?

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ ...

news

കൊച്ചിക്ക് പകരം ചെന്നൈയില്‍ ലാൻഡിങ്: മലയാളി യാത്രക്കാര്‍ പ്രതിഷേധത്തില്‍

കാലാവസ്ഥ മോഷമായതിനാല്‍ കൊച്ചിയിൽ ഇറങ്ങേണ്ട സൗദി വിമാനം ചെന്നൈയില്‍ ഇറക്കിയതിനെത്തുടർന്നു ...

news

ഞാനിപ്പോൾ ജയിലിലല്ല കഴിയുന്നത്, നീതിയുടെയും മനുഷ്യത്വത്തിന്റേയും പക്ഷത്ത് നിന്നവര്‍ക്ക് നന്ദി - മദനി കേരളത്തില്‍

പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മദനി കേരളത്തിലെത്തി. മകന്റെ വിവാഹത്തില്‍ ...

news

മലയാളി നടിയെ ആത്മഹത്യയ്‌ക്ക് പ്രേരിപ്പിച്ചു; കമല്‍‌ഹാസനെതിരെ പരാതി!

റിയാലിറ്റി ഷോയായ ബിഗ് ബോസുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ക്ക് അവസാനമില്ലാതെ ...

Widgets Magazine Widgets Magazine