അമ്മയില്‍ ദിലീപ് തരംഗം? വൈകിപ്പോയെന്ന തിരിച്ചറിവില്‍ താരങ്ങള്‍! - ഈ നീക്കം അവര്‍ക്ക് പണിയാകും?!

തിങ്കള്‍, 4 സെപ്‌റ്റംബര്‍ 2017 (15:14 IST)

Widgets Magazine

നടി ആക്രമിക്കപ്പെട്ടെ കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന നടന് അനുകൂലമായ നിലപാടുകള്‍ സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് താരസംഘടന അമ്മ. ദിലീപിനനുകൂലമായി നിരവധി താരങ്ങള്‍ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്. ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ ദിലീപിനെ സ്ഥാനത്ത് നിന്നും തല്‍ക്കാലത്തേക്ക് മാറ്റി നിര്‍ത്തിയാല്‍ മതിയായിരുന്നു എന്ന സംസാരമാണിപ്പോള്‍ ഉയര്‍ന്നു വരുന്നത്. 
 
അമ്മയുടെ എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗമാണ് നടന്‍ കലാഭവന്‍ ഷാജോണ്‍‍. ഇദ്ദേഹം ഞായറാഴ്ച ദിലീപിനെ കാണാന്‍ ജയിലിലില്‍ എത്തിയിരുന്നു. ദിലീപിന്റെ അറസ്റ്റിന് ശേഷം അമ്മയിലെ ഭാരവാഹി ദിലീപിനെ പരസ്യമായി പിന്തുണയ്ക്കുന്നത് ഇതാദ്യമായിട്ടാണ്. 
 
അറസ്റ്റുണ്ടായ ഉടനെ ദിലീപിനെ പ്രാഥമിക അംഗത്വത്തില്‍ നിന്നു പുറത്താക്കിയത് അദ്ദേഹം കുറ്റക്കാരനാണെന്ന തോന്നലുണ്ടാക്കിയെന്ന് ദിലീപിനെ പിന്തുണയ്ക്കുന്നവര്‍ അഭിപ്രായപ്പെടുന്നു. കോടതി വിധി വന്ന ശേഷമാണ് കടുത്ത തീരുമാനങ്ങള്‍ എടുക്കേണ്ടിയിരുന്നതെന്നും അഭിപ്രായം ഉയരുന്നുണ്ട്. ദിലീപിനെ പുറത്താക്കിയതിന് ശേഷം എക്‌സിക്യുട്ടീവ് യോഗം ചേര്‍ന്നിട്ടില്ല. ദിലീപിനെ പുറത്താക്കണമെന്ന ആവശ്യം ശക്തമായി ഉന്നയിച്ചവര്‍ക്ക് അമ്മയുടെ ഇനിയുള്ള തീരുമാനം അടിയായിരിക്കും. 



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

പാക് ഭീകരസംഘടനകള്‍ക്കെതിരെ ബ്രിക്സ് ഉച്ചകോടി; പാകിസ്ഥാന് തിരിച്ചടി - ഇന്ത്യന്‍ നിലപാടിന് വിജയം

തീവ്രവാദത്തിനെതിരെ കടുത്ത നിലപാടുമായി ബ്രിക്സ് ഉച്ചകോടി. പാകിസ്ഥാൻ കേന്ദ്രമായി ...

news

കാവ്യയുടെ സഹോദരനെ ചോദ്യം ചെയ്തു, സുനി വിവാഹത്തിനു വന്നിരുന്നുവെന്ന് തുറന്നു പറച്ചില്‍!

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് നടി കാവ്യാ മാധവന്റെ സഹോദരന്‍ ...

news

കണ്ണീരിന്റെ നനവില്‍ ദിലീപിന്റെ ഓണം ജയിലില്‍, നൃത്തം ചവുട്ടി ആഘോഷമാക്കി മഞ്ജു!

ജനപ്രിയ നായകന്‍ ദിലീപിന്റെ ഇത്തവണത്തെ ഓണം കാരാഗ്രഹത്തിന്റെ ഇരുണ്ട അഴികള്‍ക്കുള്ളില്‍ ...

news

യോഗി ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശില്‍ വീണ്ടും ശിശുമരണം; ഒരു മാസത്തിനിടെ പ്രാണവായു കിട്ടാതെ മരിച്ചത് 49 ശിശുക്കള്‍

ഓക്സിജന്‍ ലഭിക്കാതെ ഉത്തര്‍പ്രദേശില്‍ വീണ്ടും ശിശുമരണം. ഒരു മാസത്തിനിടെ മരിച്ചത് 49 നവജാത ...

Widgets Magazine