അപ്പുണ്ണി കൊടുത്തത് മുട്ടന്‍ പണി; ദിലീപ് ഇനി പുറത്തുവരില്ല, രണ്ട് വമ്പന്‍ സ്രാവുകളുടെ അറസ്റ്റ് ഉടന്‍ ?

കൊച്ചി, ശനി, 5 ഓഗസ്റ്റ് 2017 (08:27 IST)

കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിന്റെ അന്വേഷണം അവസാനഘട്ടത്തിലേക്ക്. കേസുമായി ബന്ധപ്പെട്ട് രണ്ട് അറസ്റ്റ് കൂടി ഉടന്‍ ഉണ്ടാകുമെന്നും പ്രതിയായി ജയിലില്‍ കഴിയുന്ന നടൻ ദിലീപിനെതിരെ ഗൂഢാലോചനക്കുറ്റത്തിനുള്ള തെളിവു ശേഖരണം ഏകദേശം പൂർത്തിയാക്കിയതായും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. 
 
കുറ്റപത്രം സമർപ്പിക്കാനുള്ള തയാറെടുപ്പുകൾ പൊലീസ് തുടങ്ങിയതായാണ് വിവരം. അതേസമയം, ഗൂഢാലോചനയിൽ തെളിവുകൾ നശിപ്പിച്ചെന്ന ആരോപണം നേരിടുന്ന രണ്ട് അഭിഭാഷകരുടെ മൊഴികള്‍ അന്വേഷണത്തിൽ പൊലീസിനു തലവേദന സൃഷ്ടിക്കുന്നുണ്ട്.
 
നടിയുടെ അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ സംബന്ധിച്ച നിർണായക ചോദ്യത്തിനുള്ള ഉത്തരമൊഴികെ മറ്റെല്ലാ ചോദ്യങ്ങൾക്കും വസ്തുതാപരമായിതന്നെയാണ് അഭിഭാഷകർ അന്വേഷണ സംഘത്തോടു മറുപടി പറയുന്നത്. ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോണിൽനിന്നു ഈ കേസിലെ മുഖ്യപ്രതിയായ പൾസർ സുനി ആ ദൃശ്യങ്ങള്‍ കോപ്പി ചെയ്തിരുന്നു. ഇവയിൽ ചിലതാണു പൊലീസ് കണ്ടെത്തി മുദ്രവച്ച കവറിൽ കോടതിയിൽ സമർപ്പിച്ചിട്ടുള്ളത്. 
 
എന്നാൽ, ദൃശ്യങ്ങൾ പകർത്താൻ ഉപയോഗിച്ച ഏക തൊണ്ടിമുതലായ മൊബൈൽ ഫോൺ നശിപ്പിച്ചെന്ന തരത്തിലുള്ള അഭിഭാഷകരുടെ കുറ്റസമ്മതമൊഴികൾ അന്വേഷണം ദിലീപിൽ അവസാനിപ്പിച്ചേക്കാനാണ് സാധ്യത്. അതേസമയം, മാധ്യമങ്ങളോടു സംസാരിക്കാൻ ലഭിക്കുന്ന ഓരോ അവസരത്തിലും പള്‍സര്‍ സുനി, ഈ കേസില്‍ ഇനിയും വലിയ സ്രാവുകളെ പിടികൂടാനുണ്ടെന്ന സൂചനയും നല്‍കുന്നുണ്ട്. 
 
എന്നാല്‍, ദിലീപിന്റെ പേരു വെളിപ്പെടുത്തിയതുപോലെ മറ്റുള്ള വലിയ സ്രാവുകളുടെ പേരുകളൊന്നും തന്നെ സുനി വെളിപ്പെടുത്തുന്നുമില്ല. കേസ് അന്വേഷണം ഇനിയും നീട്ടികൊണ്ടുപോകാനുള്ള സുനിലിന്റെ തന്ത്രമാണോ ഇതെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ദിലീപിനെ പൂട്ടാന്‍ ഒരാള്‍ വിചാരിച്ചാല്‍ മതി! ആദ്യം സഹോദരി, പിന്നെ ജനപ്രിയന്‍! - ഇയാള്‍ രണ്ടുംകല്‍പ്പിച്ച്

നടിയെ ആക്രമിച്ച കേസില്‍ ഇനിയും പ്രതികള്‍ കുടുങ്ങാനുണ്ടെന്ന് പൊലീസ് പറയുന്നു. സ്രാവുകള്‍ ...

news

അണ്ണാ ഡിഎംകെ അമ്മയില്‍ കളം പിടിക്കാന്‍ ദിനകരന്‍; സംസ്ഥാന പര്യടനം നടത്തി അണികളെ ഒപ്പം ചേര്‍ക്കാന്‍ നീക്കം

അണ്ണാ ഡിഎംകെ അമ്മയില്‍ കളം പിടിക്കാന്‍ കച്ചമുറുക്ക് ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ടിടിവി ...

news

പുതിയ ഉപരാഷ്‌ട്രപതി തിരഞ്ഞെടുപ്പ് ഇന്ന്; ജയം ഉറപ്പിച്ച് വെങ്കയ്യ നായിഡു, പ്രതീക്ഷ കൈവെടിയാതെ ഗോപാല്‍ കൃഷ്ണ ഗാന്ധി

രാജ്യത്തെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയെ കണ്ടെത്താനുള്ള വോട്ടെടുപ്പ് ഇന്ന് രാവിലെ പത്തു മുതൽ ...