അപ്പുണ്ണി കൊടുത്തത് ഒരു ഒന്നൊന്നര പണി; ദിലീപ് കുടുങ്ങും ഉറപ്പ് ?

കൊച്ചി, വെള്ളി, 11 ഓഗസ്റ്റ് 2017 (09:12 IST)

അനുബന്ധ വാര്‍ത്തകള്‍

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപ് ജാമ്യത്തിന് വേണ്ടി വീണ്ടും കോടതിയെ സമീപിച്ചിരിക്കുകയാണ്. അഡ്വ രാംകുമാറിന് പകരം അഡ്വ രാമന്‍ പിളളയാണ് ഇത്തവണ ദിലീപിന് വേണ്ടി ഹാജരാകുന്നത്.
 
ആദ്യം മജിസ്‌ട്രേറ്റ് കോടതിയിലും പിന്നീട് ഹൈക്കോടതിയിലും ദിലീപ് നല്‍കിയ ജാമ്യാപേക്ഷകള്‍ തള്ളുകയായിരുന്നു. പൊലീസിന്റെ കൈയ്യില്‍ നിര്‍ണായക തെളിവുകള്‍ ഉണ്ട് എന്ന് തന്നെയാണ് കോടതി വിലയിരുത്തിയത്. 
 
അതേസമയം അപ്പുണ്ണി പൊലീസിന് മുന്നില്‍ എത്തി, മൊബൈല്‍ ഫോണ്‍ നശിപ്പിക്കപ്പെട്ടതായി മൊഴി നല്‍കിയിരുന്നു. പക്ഷേ, അപ്പോഴും ചില കാര്യങ്ങള്‍ ദിലീപിന്റെ പ്രതീക്ഷകളെ തകിടം മറിയ്ക്കുന്നു.
കേസ് ഡയറി പരിശോധിച്ചതിന് ശേഷം ആയിരുന്നു കഴിഞ്ഞ തവണ ഹൈക്കോടതി ദിലീപിന്റെ ജാമ്യാപേക്ഷ നിരസിച്ചത്. 
 
ദിലീപിനെതിരെ കൃത്യമായ തെളിവുകള്‍ ഉണ്ട് എന്നും കോടതി നിരീക്ഷിച്ചിരുന്നു. ഇത്തവണ സമര്‍പ്പിച്ച ജാമ്യ ഹര്‍ജിയിലും ദിലീപ് പഴയ ചില കാര്യങ്ങള്‍ പറയുന്നുണ്ട്. പള്‍സര്‍ സുനിയെ അറിയുക പോലും ഇല്ല എന്നതാണ് അതില്‍ പ്രധാനം. 
 
കേസില്‍ കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യാനുണ്ട് എന്നായിരുന്നു കഴിഞ്ഞ തവണ പ്രോസിക്യൂഷന്‍ വാദിച്ചത്. അന്വേഷണം അന്തിമ ഘട്ടത്തില്‍ ആണ് എന്നും പറഞ്ഞിരുന്നു. എന്നാല്‍ അതിന് ശേഷം അറസ്റ്റുകള്‍ ഒന്നും നടന്നിട്ടില്ല. 
 
ദിലീപിന്റെ സഹചാരിയും മാനേജറും ആയ അപ്പുണ്ണിയെ പിടികിട്ടിയിട്ടില്ലെന്ന വാദവും കഴിഞ്ഞ തവണ പ്രോസിക്യൂഷന്‍ ഉന്നയിച്ചു. എന്നാല്‍ ഇനി അത് പറയാന്‍ പറ്റില്ല. കാരണം അപ്പുണ്ണി പൊലീസിന് മുന്നിലെത്തി മൊഴി നല്‍കിക്കഴിഞ്ഞു. 
 
പള്‍സര്‍ സുനിയോട് ഫോണില്‍ സംസാരിച്ചത് ദിലീപ് പറഞ്ഞിട്ടാണ് എന്നാണ് അപ്പുണ്ണി പോലീസിന് മൊഴി നല്‍കിയിട്ടുള്ളത്. സുനിയെ അറിയില്ല എന്ന വാദം പൊളിക്കുന്നതാണ് ഈ മൊഴി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ജാമ്യാപേക്ഷയില്‍ തെറ്റ്? ഒളിഞ്ഞിരിക്കുന്ന ഈ ചതിക്കുഴി ദിലീപ് അറിഞ്ഞില്ലേ? - ഈ പരാമര്‍ശം ദിലീപിന് പണിയാകുമോ?

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ...

news

‘താന്‍ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇത് തന്നെയാണല്ലോ അവസ്ഥ‘; സുരേന്ദ്രനെ പൊങ്കാലയിട്ട് വീണ്ടും സോഷ്യല്‍ മീഡിയ

ഫേസ്ബുക്ക് പോസ്റ്റുകളില്‍ അബദ്ധങ്ങള്‍ എഴുതി ട്രോളന്‍മാര്‍ക്ക് പലവട്ടം ഇരയായ നേതാവാണ് ...

news

പാര്‍ട്ടിക്കാരിയായ ദളിത് യുവതിയെ മര്‍ദ്ദിച്ചു? മന്ത്രി ശൈലജയുടെ ഭര്‍ത്താവിനെതിരെ നടപടിയെടുക്കും, തീരുമാനമായി

പാര്‍ട്ടിക്കാരിയായ ദളിത് യുവതിയെ മര്‍ദ്ദിച്ചുവെന്ന പരാതിയില്‍ ആരോഗ്യമന്ത്രി കെ കെ ...

news

പ്രമുഖ ദൃശ്യമാധ്യമത്തിലെ ദളിത് ജീവനക്കാരി ആത്മഹത്യക്ക് ശ്രമിച്ചു? കാരണം കേട്ടാല്‍ ഞെട്ടും !

പ്രമുഖ ദൃശ്യ മാധ്യമത്തിലെ ദളിത് ജീവനക്കാരി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ട്. ...