അപ്പുണ്ണിയില്‍ നിന്നും ലഭിച്ചത് സുപ്രധാന വിവരങ്ങള്‍.. കാവ്യയെ മാത്രമല്ല ദിലീപിന്റെ ബന്ധുക്കളെയും ചോദ്യം ചെയ്യും

കൊച്ചി, ചൊവ്വ, 1 ഓഗസ്റ്റ് 2017 (11:02 IST)

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍  ദിലീപിന്റെ ഡ്രൈവറും മാനേജറുമായ അപ്പുണ്ണി എന്ന സുനില്‍രാജ് തിങ്കളാഴ്ചയാണ് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായത്. ദിലീപിന്റെ അറസ്റ്റിന് ശേഷം
അപ്പുണ്ണിയിലേക്ക് എത്താനായിരുന്നു അന്വേഷണം സംഘം ശ്രമിച്ചു കൊണ്ടിരുന്നത്. നടി ആക്രമിക്കപ്പെട്ട കേസിലെ നിര്‍ണ്ണയാക നീക്കമായിരുന്നു ഇത്.
 
നാടകീയമായാണ് അപ്പുണ്ണി എത്തിയത്. സഹോദരനായ ഷിബുവാണ് അന്വേഷണ സംഘത്തിനു മുന്നിലേക്ക് ആദ്യം എത്തിയത്. പിന്നാലെ അപ്പുണ്ണിയുമെത്തി. ആറു മണിക്കൂറോളം നീണ്ടു നിന്ന ചോദ്യം ചെയ്യലിന് ശേഷം അപ്പുണ്ണിയെ പൊലീസ് വിട്ടയച്ചു. 
 
ആവശ്യമെങ്കില്‍ വീണ്ടും അപ്പുണ്ണിയില്‍ നിന്നും മൊഴിയെടുക്കും.യുവനടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നിര്‍ണ്ണായക വിവരങ്ങളാണ് കഴിഞ്ഞ ദിവസം ഹാജരായ അപ്പുണ്ണിയില്‍ നിന്നും അന്വേഷണ സംഘത്തിന് ലഭിച്ചത്. 
 
മൊഴിയുടെ അടിസ്ഥാനത്തില്‍ നിര്‍ണ്ണായക നീക്കങ്ങളിലേക്കാണ് സംഘം നീങ്ങുന്നത്. ദിലീപിന്റെ അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് പൊലീസ്. ഭാര്യയും നടിയുമായ കാവ്യാ മാധവനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

അനുജനാണെന്ന് പറഞ്ഞ് കാമുകനെ കൂടെ താമസിപ്പിച്ചു, ഒന്നുമറിയാതെ ഭര്‍ത്താവ് ; എല്ലാം പുറത്തറിഞ്ഞത് കൊലക്കേസ് തെളിഞ്ഞപ്പോള്‍

അസ്വാഭാവിക മരണമെന്ന് പൊലീസ് ആദ്യം എഴുതിത്തള്ളിയ കൊലക്കേസിന്റെ ചുരുളുകള്‍ തെളിഞ്ഞപ്പോള്‍ ...

news

പശുക്കള്‍ക്കുവേണ്ടി ആംബുലന്‍സ് സര്‍വീസുമായി സംസ്ഥാന സര്‍ക്കാര്‍

ആംബുലന്‍സ് സേവനം ലഭിക്കാത്തതിനെ തുടര്‍ന്ന് സാധാരണക്കാരായ ജനങ്ങള്‍ ബുദ്ധിമുട്ടുന്ന ...

news

‘ദിലീപ് പറഞ്ഞിട്ടാണ് അങ്ങനെ ചെയ്തത്’; ജനപ്രിയന് തിരിച്ചടിയായി അപ്പുണ്ണിയുടെ വെളിപ്പെടുത്തല്‍ !

നടൻ ദിലീപിന് തിരിച്ചടിയായി അദ്ദേഹത്തിന്റെ മാനേജർ അപ്പുണ്ണിയുടെ മൊഴി. കേസിലെ ...