അന്ന് ഞാന്‍ പറഞ്ഞതാ ദിലീപ് വിഷയം ചര്‍ച്ച ചെയ്യേണ്ടന്ന്: മാമുക്കോയ

ശനി, 29 ജൂലൈ 2017 (11:09 IST)

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് അറസ്റ്റിലായതോടെ സിനിമാമേഖലയില്‍ ഉള്ളവര്‍ പ്രതിസന്ധിയിലായി. അതിനിടെ ദിലീപ് വിഷയത്തിന് കൂടുതല്‍ പ്രാധാന്യം കൊടുത്തുവെന്നൊക്കെ പറഞ്ഞ് താരങ്ങള്‍ ഓണത്തിന് ചാനലുകാരുമായി സഹകരിക്കില്ലെന്നും റിപ്പോര്‍ട്ടുകള്‍ വന്നു. സംഭവത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മാമുക്കോയ.
 
നടി ആക്രമിക്കപ്പെട്ടതിന് ശേഷം നടന്ന ‘അമ്മ’ ജനറല്‍ ബോഡി യോഗത്തില്‍ താന്‍ പങ്കെടുത്തിരുന്നില്ലെന്ന് പറയുന്നു. സംഭവം അറിഞ്ഞ മാമുക്കോയ ഇന്നസെന്റിനെ വിളിച്ച് പറഞ്ഞത് ‘ ദിലീപ് വിഷയം ചർച്ചയ്ക്കെടുക്കേണ്ട, നമുക്ക് ആ വിഷയത്തിൽ നിലപാടെടുക്കാൻ കഴിയില്ല‘ എന്നായിരുനു. എന്നാല്‍, മാധ്യമ പ്രവർത്തകർ ദിലീപിന്റെ കാര്യം എടുത്ത് ചോദിച്ചപ്പോഴാണ് വിഷയം കൈവിട്ടു പോയതെന്ന് മാമുക്കോയ മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
 
താരങ്ങള്‍ ചാനലുകളിലേക്ക് വരില്ലെന്ന് അറിയിച്ചിരുന്നു. ഇതേ നിലപാട് പൊതുജനങ്ങളും സ്വീകരിക്കുമോ എന്നും ചില സംശയങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍, അത്തരത്തില്‍ ഒരു ഭയത്തിന്റെ ആവശ്യമില്ലെന്നും നല്ല സിനിമയാണെങ്കില്‍ ജനങ്ങള്‍ അതിനെ സ്വീകരിക്കുമെന്നും തീയേറ്ററുകളില്‍ പോയിത്തന്നെ കാണുമെന്നും മാമുക്കോയ പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

റിമിയേയും കാവ്യയേയും കുരുക്കിലാക്കുന്നത് പൊലീസിന്റെ ഈ സംശയങ്ങള്‍ ?!

കൊച്ചിയില്‍ യുവനടി ആക്രമിച്ച കേസില്‍ ഗായിക റിമി ടോമിയേയും നടി കാവ്യാ മാധവനേയും കുടുക്കി ...

news

ആതിരയുടെ ആവശ്യം വീട്ടുകാര്‍ കേട്ടില്ല, ആയിഷ ആയി തുടരാണാനിഷ്ടമെന്ന് കോടതിയോട് ആതിര!

കണിയാംപാടിയില്‍ നിന്നും കാണാതായ ആതിരയെന്ന പെണ്‍കുട്ടിയെ പൊലീസ് കണ്ണൂരില്‍ നിന്നും ...

news

ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി ഇന്ന് ഹാജരായേക്കും ; കുറ്റം ചെയ്തിട്ടില്ലെങ്കില്‍ ഭയം എന്തിനെന്ന് കോടതി

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിക്ക് ഹൈക്കോടതി ...

news

‘മന്ത്രിമാരും സിപിഐഎം നേതാക്കളും റോഡിലിറങ്ങാന്‍ രണ്ടുവട്ടം ആലോചിക്കേണ്ടി വരും’; ഭീഷണിയുമായി കെ സുരേന്ദ്രന്‍

സിപിഐഎം നേതാക്കള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. ...