അതിരപ്പിള്ളി പദ്ധതിയില്‍ അഭിപ്രായ സമന്വയമുണ്ടാക്കി മുന്നോട്ട് പോകണം: ചെന്നിത്തലയെ തള്ളി ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം, ശനി, 12 ഓഗസ്റ്റ് 2017 (10:14 IST)

Widgets Magazine
അനുബന്ധ വാര്‍ത്തകള്‍

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നിര്‍ദേശങ്ങളെ തള്ളി ഉമ്മന്‍ചാണ്ടി. അതിരപ്പിളളി പദ്ധതിയില്‍ സമവായ ചര്‍ച്ചയാണ് വേണ്ടത്. പൊതുചര്‍ച്ച നടത്തി അഭിപ്രായ സമന്വയമുണ്ടാക്കിയ ശേഷം പദ്ധതി നടപ്പിലാക്കുന്നതാണ് ഉചിതം. പ്രകൃതിയെ സംരക്ഷിച്ചുള്ള വികസനമാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. 
 
അതിരപ്പിളളി പദ്ധതിയെ എതിര്‍ക്കുന്നവരും അതോടൊപ്പം തന്നെ അനുകൂലിക്കുന്നുവരുമുണ്ട്. ഭരണകക്ഷിയില്‍ തന്നെ ഇക്കാര്യത്തില്‍ ഭിന്നതകള്‍ നിലനില്‍ക്കുന്നുണ്ട്. ഇതെല്ലാം ചര്‍ച്ചയിലൂടെ പരിഹരിച്ച് മുന്നോട്ട് പോകുകയാണ് വേണ്ടതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. 
 
അതിരപ്പിളളി പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് സര്‍ക്കാര്‍ കഴിഞ്ഞ ദിവസങ്ങളില്‍ ചില സൂചനകള്‍ നല്‍കിയിരുന്നു. എന്നാല്‍ പദ്ധതി അനാവശ്യമാണെന്ന നിലപാടിലാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഭരണകക്ഷിയിലെ സിപിഐയുമെന്നതാണ് മറ്റൊരു കാര്യം.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

വന്ദേമാതരത്തിന്റെ ഒരു വരി പോലും ചൊല്ലാനറിയാതെ ചാനല്‍ ചര്‍ച്ചയില്‍ നാണം കെട്ട് ബിജെപി മന്ത്രി

വന്ദേമാതരം ഒരു വരിപോലും ചോല്ലാന്‍ കഴിയാതെ നാണം കെട്ട് ബിജെപി മന്ത്രി. ഇന്ത്യാ ടുഡേ ചാനല്‍ ...

news

നടിക്കെതിരായ പരാമര്‍ശം: പി സി ജോര്‍ജിനെതിരെ കേസെടുക്കും; പ്രസ്താവനകള്‍ സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്ന് വനിതാകമ്മീഷന്‍

കൊച്ചിയില്‍ അക്രമിക്കപ്പെട്ട നടിയെക്കുറിച്ച് അപകീര്‍ത്തികരമായ തരത്തിലുള്ള പരാമര്‍ശങ്ങള്‍ ...

news

ബിസിസിഐ ദൈവമൊന്നും അല്ലല്ലോ? ഞാന്‍ നിങ്ങളോട് പിച്ച ചോദിക്കുകയല്ല - പൊട്ടിത്തെറിച്ച് ശ്രീശാന്ത്

മലയാളി ക്രിക്കറ്റ് താരം എസ് ശ്രീശാന്തിന് ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് പിന്‍‌വലിച്ച ...

news

പിഞ്ചുകുട്ടികള്‍ അടക്കം 60 പേരുടെ മരണം; മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആശുപത്രിയില്‍ എത്തുന്നത് ഒമ്പതാം ദിവസം

ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ ആസ്പത്രിയില്‍ ഓക്‌സിജന്‍ വിതരണത്തിലെ പാകപ്പിഴ മൂലം 30 ...

Widgets Magazine