‘വന്‍ സ്രാവി’ന്‍റെ അറസ്റ്റ് ഉടന്‍, മൊത്തം 5 പേര്‍ അറസ്റ്റിലാവും; അതില്‍ ഒരു സൂപ്പര്‍ നായികയും?

Dileep, Nadirshah, Kavya, Shyamala, Appunni, Pulser Suni, ദിലീപ്, നാദിര്‍ഷ, നടി, കാവ്യ, ശ്യാമള, അപ്പുണ്ണി, പള്‍സര്‍ സുനി
കൊച്ചി| BIJU| Last Modified ചൊവ്വ, 4 ജൂലൈ 2017 (18:35 IST)
പള്‍സര്‍ സുനി വന്‍ സ്രാവെന്ന് പരാമര്‍ശിച്ചയാളെ ഉടന്‍ പൊലീസ് അറസ്റ്റ് ചെയ്യുമെന്ന് സൂചന. കൂട്ടത്തില്‍ മറ്റ് നാലുപേരെയും അറസ്റ്റ് ചെയ്യാന്‍ പൊലീസ് ഒരുങ്ങുകയാണ്.

പൊലീസ് ഉന്നതതലയോഗത്തില്‍ ഇക്കാര്യവും ചര്‍ച്ചയായെന്നാണ് റിപ്പോര്‍ട്ടുകള്‍. നിര്‍ണായകമായ തെളിവുകളാണ് കേസില്‍ കഴിഞ്ഞ മൂന്ന് ദിവസങ്ങളില്‍ പൊലീസിന് ലഭിച്ചത്. ഒരു പഴുതും നല്‍കാത്ത രീതിയില്‍ കേസിലെ പ്രധാനികളെ അറസ്റ്റ് ചെയ്യാനാണ് നീക്കം.

ജയിലിലെ സെല്ലില്‍ പള്‍സര്‍ സുനി ഫോണ്‍ വിളിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ വരെ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇനി പ്രമുഖരെ അറസ്റ്റ് ചെയ്യാന്‍ ചില സാങ്കേതിക കാര്യങ്ങള്‍ മാത്രമാണ് ബാക്കി നില്‍ക്കുന്നത്.

വന്‍ സ്രാവിനെ അറസ്റ്റ് ചെയ്യുന്നതിനൊപ്പം മറ്റ് നാലുപേരെയും അറസ്റ്റ് ചെയ്യും. ഇതില്‍ ഒരു സംവിധായകനും മലയാളത്തിലെ സൂപ്പര്‍ നായികയും ഉണ്ടാകുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :