‘മഹിജ അഞ്ച് ദിവസം സമരം ചെയ്തിട്ടും ഡിജിപിയെ മാറ്റിയോ?’; സെന്‍കുമാര്‍ കേസ് വാദത്തില്‍ സര്‍ക്കാരിനെ പരിഹസിച്ച് സുപ്രീംകോടതി

സെന്‍കുമാര്‍ കേസ് വാദത്തില്‍ സര്‍ക്കാരിനെ പരിഹസിച്ച് സുപ്രീംകോടതി

ന്യൂഡല്‍ഹി| AISWARYA| Last Updated: തിങ്കള്‍, 10 ഏപ്രില്‍ 2017 (14:11 IST)
സംസ്ഥാന സര്‍ക്കാരിനെ പരിഹസിച്ച് സുപ്രീംകോടതി. മുന്‍ ഡിജിപി ടി പി സെന്‍കുമാറിനെ മാറ്റിയതിനെതിരായ ഹര്‍ജി പരിഗണിക്കവെയാണ് കോടതി സര്‍ക്കാറിനെ പരിഹസിച്ചത്. ജിഷ്ണുവിന്റെ അമ്മ അഞ്ച് ദിവസം നിരഹാരം കിടന്നിട്ടും ഡിജിപിയെ
മാറ്റാന്‍ സര്‍ക്കാര്‍ തയ്യാറായോ എന്നായിരുന്നു സുപ്രീംകോടതിയുടെ പരിഹാസം. മരിച്ച കുട്ടിയുടെ അമ്മ നിരാഹാരമിരുന്നത്ത് അറിഞ്ഞിരുന്നെന്നും സുപ്രീംകോടതി വ്യക്തമാക്കി.

സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് ഡിജിപി സെന്‍കുമാറിനെ നീക്കിയ കേസില്‍ വാദം നീട്ടിവെക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യം സുപ്രീംകോടതി തളളിയിരുന്നു. അതേസമയം ഡിജിപി ഓഫീസിന് മുന്നില്‍ ജിഷ്ണുവിന്റെ കുടുംബാംഗങ്ങള്‍ക്കുനേരെ ഉണ്ടായ പൊലീസ് അതിക്രമത്തില്‍ ഉന്നതതല ക്രൈം ബ്രാഞ്ച് എഡിജിപിക്ക് അന്വേഷണ ചുമതല നല്‍കിയിട്ടുണ്ട്.

വാദം നടക്കുന്നതിനിടെയാണ് സര്‍ക്കാരിനെതിരെയുളള സുപ്രീംകോടതിയുടെ പരിഹാസം. ജിഷ വധക്കേസിലെ വീഴ്ചയെ തുടര്‍ന്നാണ് പൊലീസ് മേധാവിയായിരുന്ന സെന്‍കുമാറിനെ മാറ്റിയതെന്ന് നേരത്തെ സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞിരുന്നു. അതേസമയം സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് ഡിജിപി സെന്‍കുമാറിനെ നീക്കിയതിനുള്ള എല്ലാ രേഖകളും ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശിച്ചിരുന്നു.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :