‘മന്ത്രിസഭയെന്നത് ഹെഡ്മാസ്റ്ററും വിദ്യാര്‍ത്ഥികളുമല്ല’; വിവാദങ്ങള്‍ മാത്രം ഉല്‍പാദിപ്പിക്കുന്ന ഫാക്ടറിയായി സര്‍ക്കാര്‍ മാറരുത്: വിമര്‍ശനവുമായി കാനം

വിവാദം ഉല്‍പാദിപ്പിക്കുന്ന ഫാക്ടറിയായി സര്‍ക്കാര്‍ മാറുന്നുവെന്ന് കാനം

തിരുവനന്തപുരം| സജിത്ത്| Last Modified വെള്ളി, 4 ഓഗസ്റ്റ് 2017 (12:52 IST)
വിവാങ്ങള്‍ മാത്രം ഉല്‍പാദിപ്പിക്കുന്ന തരത്തിലുള്ള ഒരു ഫാക്ടറിയായി സര്‍ക്കാര്‍ മാറരുതെന്ന്
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മന്ത്രിസഭയെന്നത് വിദ്യാര്‍ത്ഥികളും ഹെഡ്മാസ്റ്ററുമല്ലെന്നും കാനം പറഞ്ഞു. ഗവര്‍ണര്‍ വിളിച്ചപ്പോള്‍ ഉടന്‍ ഓടിപ്പോയ മുഖ്യമന്ത്രി പിണറായി വിജയനെയും കാനം വിമര്‍ശിച്ചു.

ഗവര്‍ണറുടെ വിളിച്ചപ്പോള്‍ മുഖ്യമന്ത്രി അനുസരണയുള്ള കുട്ടിയെ പോലെയാണ് പോയത്. മുഖ്യമന്ത്രിയുടെ നടപടി നല്ലതാണെങ്കിലും അത് ഭരണഘടനാപരമല്ല. ഗവര്‍ണറായാലും മന്ത്രിമാരായാലും ഇല്ലാത്ത അധികാരം പ്രയോഗിക്കാന്‍ പാടില്ലെന്നും മുഖ്യമന്ത്രിയുടെ നടപടി ശരിയായില്ലെന്നും കാനം ആരോപിച്ചു.

മന്ത്രിസഭയുടെ മേല്‍ ഗവര്‍ണര്‍ക്ക് എന്ത് അധികാരമാണുള്ളതെന്നും സെക്രട്ടറിയേറ്റിലും പല അധികാര കയ്യേറ്റവും നടക്കുന്നുണ്ടെന്ന് കാനം പറഞ്ഞു. പണിമുടക്ക് നടത്തിയ കെഎസ്ആര്‍ടിസി ജീവനക്കാരെ സ്ഥലം മാറ്റിയതിനെതിരെയും കാനം വിമര്‍ശിച്ചു. ഇത്തരം നടപടികള്‍ക്ക് സര്‍ക്കാര്‍ കൂട്ടുനില്‍ക്കരുതെന്നും അദ്ദേഹം പറഞ്ഞു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :