‘ചീഫ് എഡിറ്ററുടെ ലേഖനത്തോട് ശക്തമായി വിയോജിക്കുന്നു’; സെബാസ്റ്റിയന്‍ പോളിനെതിരെ മകന്‍ റോണ്‍ ബാസ്റ്റ്യന്‍

സെബാസ്റ്റിയന്‍ പോളിനെതിരെ മകന്‍ റോണ്‍ ബാസ്റ്റ്യന്‍ രംഗത്ത്

കോഴിക്കോട്| AISWARYA| Last Modified വ്യാഴം, 14 സെപ്‌റ്റംബര്‍ 2017 (07:56 IST)
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെ അനുകൂലിച്ചു കൊണ്ട് ലേഖനമെഴുതിയ സൗത്ത് ലൈവിന്റെ ചീഫ് എഡിറ്റര്‍ സെബാസ്റ്റ്യന്‍ പോളിനെതിരെ മകന്‍ രംഗത്ത്. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ലേഖനത്തോടുള്ള വിയോജിപ്പ് രേഖപ്പെടുത്തി മകന്‍ റോണ്‍ ബാസ്റ്റ്യന്‍ രംഗത്തെത്തിയത്.

‘2017 സെപ്റ്റംബര്‍ 10 ന് സൗത്ത് ലൈവില്‍ ചീഫ് എഡിറ്റര്‍ എഴുതി പ്രസിദ്ധീകരിച്ച ലേഖനത്തോട് ശക്തമായി വിയോജിക്കുന്നു.’ എന്നായിരുന്നു റോണിന്റെ പോസ്റ്റ്. ഇതിനെ അനുകൂലിച്ച്
ആഷിഖ് അബു ഉള്‍പ്പെടെയുള്ളവര്‍ രംഗത്ത് വന്നിട്ടുണ്ട്.




അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :