ഹാദിയ വീട്ടുതടങ്കലില്‍ തന്നെ, കേസില്‍ മനുഷ്യാവകാശ ലംഘനം നടന്നു; ഈ അവസ്ഥ ഉണ്ടാക്കിയത് കോടതിയാണെന്ന് വനിതാ കമ്മീഷന്‍

ഹാദിയ വീട്ടുതടങ്കലില്‍ തന്നെ

aparna| Last Modified വ്യാഴം, 31 ഓഗസ്റ്റ് 2017 (07:43 IST)
മതം മാറി വിവാഹം ചെയ്ത ഹാദിയ വീട്ടുതടങ്കലില്‍ തന്നെയാണെന്ന് കമ്മിഷന് ബോധ്യമായതാണെന്ന് വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ എം സി ജോസഫൈന്‍. ഹാദിയ കേസില്‍ മനുഷ്യാവകാശ ലംഘനം നടന്നുവെന്നും
എം സി ജോസഫൈന്‍ വ്യക്തമാക്കി‍.

തനിക്കിഷ്ടമുള്ള ഇഷ്ടമുളള മതം സ്വീകരിച്ചതിന്റെ പേരിലാണ് ഹാദിയ ഇപ്പോള്‍ ഈ അനുഭവിക്കുന്നതെല്ലാം. ഹാദിയ ഇപ്പോള്‍ അനുഭവിക്കുന്നതിന് കാരണം കോടതിയാണ്, ഈ അവസ്ഥ സൃഷ്ടിച്ചത് കോടതിയാണ്. സുപ്രീംകോടതി വരെ എത്തിനില്‍ക്കുന്ന കേസില്‍ കമ്മീഷന് കൂടുതലൊന്നും പറയാനില്ലെന്നും ചെയര്‍പേഴ്സണ്‍ വ്യക്തമാക്കി.

സംസ്ഥാനത്ത് പെണ്‍കുട്ടികള്‍ അവര്‍ക്കിഷ്ടപ്പെടുന്നവരോടൊപ്പം ഒളിച്ചോടുന്ന പ്രവണത കൂടുകയാണ്. പ്രായവും മതവും ഒന്നും അതിനു തടസമാകാറില്ല. പ്രായപൂര്‍ത്തിയാകാത്തവരാണ് ഭൂരിഭാഗവും. ഇതിനെതിരെ ബോധവത്കരണം നടത്തുമെന്നും ജോസഫൈന്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :