സോളാര്‍ കേസ്; കമ്മീഷന്റെ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനൊരുങ്ങി കോണ്‍ഗ്രസ് നേതാക്കൾ

കമ്മീഷന്റെ റിപ്പോർട്ട് വേണമെന്ന് കോൺഗ്രസ്

aparna| Last Modified വ്യാഴം, 12 ഒക്‌ടോബര്‍ 2017 (11:34 IST)
സോളാർ കേസിൽ കമ്മീഷന്റെ റിപ്പോർട്ട് പുറത്തുവിടണമെന്ന ആവശ്യവുമായി ആരോപണ വിധേയരായ കോൺഗ്രസ് നേതാക്കൾ കോടതിയെ സമീപിക്കുമെന്ന് റിപ്പോർട്ടുകൾ. വിവരാവകാശ നിയമപ്രകാരമോ കോടതി വഴിയോ ഇതിനായി ശ്രമിക്കാനാണു തീരുമാനം. ഇന്ന് ഉച്ചയോടെ ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകും.

എങ്ങനെയും സോളർ കമ്മിഷൻ റിപ്പോർട്ടിന്റെ സമ്പൂർണ്ണ രൂപം വാങ്ങുക എന്നതാണ് കെപിസിസിയുടെ ആദ്യ ലക്ഷ്യം. നിയമപരമായും രാഷ്ട്രീയപരമായും കേസിൽ മുന്നോട്ട് പോകണമെങ്കിൽ റിപ്പോർട്ട് ലഭിച്ചേ മതിയാകൂ.

ആരോപണ വിധേയരായവർക്ക് കമ്മീഷന്റെ റിപ്പോർട്ട് നൽകണമെന്ന് സർക്കാരിനോട് ആവശ്യപ്പെടും. സർക്കാർ ഇതിനു തയ്യാറാകുന്നില്ലെങ്കിൽ ഇക്കാര്യം വ്യക്തമാക്കി കോടതിയെ സമീപിക്കാനാണ് സർക്കാരിന്റെ തീരുമാനം.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി ഉള്‍പ്പടെ കോണ്‍ഗ്രസിലെ പ്രമുഖരെ പ്രതിസന്ധിയുടെ പടുകുഴിയിലാക്കിയാണ് സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍‌മേല്‍ കേസെടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനം. മുൻമുഖ്യമന്ത്രിക്കെതിരെ സരിത ഉന്നയിച്ച ആരോപണം വാസ്തവിരുദ്ധമാണെന്ന നിലപാടാവും നേതൃത്വം സ്വീകരിക്കുക.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :