സംശയം ശരിതന്നെ? കാവ്യക്കെതിരെ പള്‍സര്‍ സുനി മൊഴി കൊടുത്തു!

കാവ്യാ മാധവനെ അറസ്റ്റ് ചെയ്യും?

aparna| Last Modified ശനി, 29 ജൂലൈ 2017 (13:44 IST)
നടിയെ ആക്രമിച്ച സംഭവത്തില്‍ ദുരൂഹതകള്‍ നീങ്ങുന്നു. നടി കാവ്യ മാധവന്റെ ഡ്രൈവറായിരുന്നു താന്‍ എന്ന് പള്‍സര്‍ സുനി പൊലീസിന് മൊഴി നല്‍കിയതായി റിപ്പോര്‍ട്ടുകള്‍. രണ്ട് മാസത്തോളം സുനില്‍ കാവ്യയുടെ ഡ്രൈവറായി ജോലി ചെയ്തിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കാവ്യയും പള്‍സര്‍ സുനിയും ഒപ്പമുള്ള ചിത്രം പൊലീസിനു ലഭിച്ചുവെന്നും സൂചനകള്‍ ഉണ്ട്.

കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം അന്വേഷണ സംഘം കാവ്യയുടെയും അമ്മ ശ്യാമളയുടെയും മൊഴി എടുത്തിരുന്നു. ആവശ്യമെങ്കില്‍ കാവ്യയെ വീണ്ടും വിളിപ്പിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു. കാവ്യയുടെ മൊഴികളില്‍ പലതും കളവാണെന്ന് പൊലീസിന് വ്യക്തമായതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

കാവ്യയെ ചോദ്യം ചെയ്തപ്പോള്‍ സുനില്‍ കുമാറിനെ അറിയില്ലെന്നായിരുന്നു താരം നല്‍കിയ മറുപടി. പത്രങ്ങളിലൂടെയും ടിവിയിലൂടെയുമാണ് ഇയാളെ കാണുന്നതെന്നും കാവ്യ മൊഴി നല്‍കിയിരുന്നു. ഇതില്‍ വ്യക്തത വരുത്താന്‍ കാവ്യയെ വീണ്ടും ചോദ്യം ചെയ്തേക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :