ശാരദക്കുട്ടിയെ കുറിച്ച് താന്‍ പറഞ്ഞതും പറയാത്തതുമായ കാര്യങ്ങളാണ് പ്രചരിക്കുന്നത്, അതിന്റെ പിന്നിലെ താല്പര്യം ആരുടെതാണെന്ന് അറിയില്ല: ദീപാ നിശാന്ത്

ശാരദക്കുട്ടിയെ കുറിച്ച് താന്‍ പറഞ്ഞതും പറയാത്തതുമായ കാര്യങ്ങളാണ് പ്രചരിക്കുന്നത്: ദീപാ നിശാന്ത്

തിരുവനന്തപുരം| AISWARYA| Last Modified ശനി, 12 ഓഗസ്റ്റ് 2017 (15:33 IST)
മലായാളം വാരികയില്‍ താന്‍ നല്‍കിയ അഭിമുഖത്തിന് പിന്നാലെ അവരുടെ ഫേസ്ബുക്ക് പേജില്‍ വന്ന പോസ്റ്റ് താന്‍ പറഞ്ഞതും പറയാത്തതുമായ നിരവധികാര്യങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടാണെന്ന് എഴുത്തുകാരി ദിപാ നിശാന്ത്. ദീപ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഈ കാര്യം വ്യക്തമാക്കിയത്.
ഈയാഴ്ചത്തെ മലയാളം വാരികയില്‍ എന്റെയൊരു ഇന്റർവ്യൂ ഉണ്ട്. അത്തരമൊരു അവസരമൊരുക്കിയതിന് നന്ദിയുണ്ടെന്നു പറഞ്ഞാണ് ദീപയുടെ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്.

ദീപയുടെ ഫേസ്ബുക്ക് പോസ്റ്റ്

‘ഈയാഴ്ചത്തെ മലയാളം വാരികയില്‍ എന്റെയൊരു ഇന്റര്‍വ്യൂ ഉണ്ട്. അവസരത്തിന് വാരികക്ക് നന്ദി. പറഞ്ഞത് വളച്ചൊടിക്കാതെ പകര്‍ത്തിയ റംഷാദിനും നന്ദി‘.

ഈ പോസ്റ്റ് അതിനെക്കുറിച്ചല്ല. ആ ഇന്റർവ്യൂവിനെക്കുറിച്ച് അവരുടെ ഫേസ്ബുക്പേജില്‍ വന്ന പോസ്റ്റിനെപ്പറ്റിയാണ്. അതിനെ ആധികാരികരേഖയായെടുത്തു കൊണ്ടുള്ള ചില പോസ്റ്റുകളും ശ്രദ്ധയിൽപ്പെട്ടു. ഞാന്‍ പറഞ്ഞതും പറയാത്തതും ചേർത്ത് നിര്‍മ്മിച്ചതാണ് ആ പോസ്റ്റ്. അത് വിനിമയം ചെയ്യുന്നത് ആരുടെ താല്പര്യമാണെന്നറിയില്ല..എന്തായാലും അത് എന്റേതല്ല.

പെണ്‍പോര് പുരുഷമനസ്സിന് ഒരു ഗ്ലാഡിയേറ്റര്‍ കാഴ്ചയാണ്. കപ്പലണ്ടി കൊറിച്ച് ബിയര്‍ മൊത്തി ഇടക്കൊക്കെ ഗ്യാലറിയില്‍ നിന്ന് ആധികാരികമായി നിര്‍ദ്ദേങ്ങളൊക്കെ കൊടുത്ത് രണ്ടിലൊരാളുടെ ശവം വീഴുമ്പോള്‍ ബാക്കിയായവളും അത്രക്കൊന്നും പോരാ എന്ന് തന്റെ അധീശത്വം ഉറപ്പിച്ചെടുത്ത് വീട്ടില്‍ പ്പോകാവുന്ന സുരക്ഷിത അകലം. രണ്ട് സ്ത്രീകള്‍ക്കിടയിലാവുമ്പോള്‍ വിയോജിപ്പിന് 'പോരെ'ന്നാണ് പേര്. സാരി ചൊരിഞ്ഞുകേറ്റി എളിയില്‍ കൈകുത്തി കഴുത്ത് പോരുകോഴികളെപ്പോലെ വളച്ച് അസഭ്യത്തില്‍ കുളിച്ചും കുളിപ്പിച്ചും നടത്തേണ്ട ഒരാഭിചാരം. പെണ്‍ പോരിന്റെ പ്രൊക്രൂസ്റ്റ്യൻ കട്ടിലിനുള്ള അളവുകളിലേക്ക് മുറിച്ച് പാകപ്പെടുത്തിയെടുക്കേണ്ടത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :