ശശികലയുടെ വിദ്വേഷ പ്രസംഗം: നടപടിയെടുക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം -അന്വേഷണ ചുമതല എറണാംകുളം റൂറല്‍ എസ്‌പിക്ക്

ശശികലയുടെ കൊലവിളി; നടപടിയെടുക്കാന്‍ മുഖ്യമന്ത്രി പിണറായിയുടെ നിര്‍ദേശം

തിരുവനന്തപുരം| സജിത്ത്| Last Modified ഞായര്‍, 10 സെപ്‌റ്റംബര്‍ 2017 (16:57 IST)
ഹിന്ദു ഐക്യവേദി നേതാവ് ടീച്ചറുടെ വിദ്വേഷ പ്രസംഗം പരിശോധിച്ച ശേഷം കര്‍ശനമായ നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശം നല്‍കി. ഡിവൈഎഫ്‌ഐയും വിഡി സതീശനും നല്‍കിയ പരാതിയിലാണ് നടപടി. എറണാംകുളം റൂറല്‍ എസ്‌പിക്കാണ് അന്വേഷണ ചുമതല.

'ഇവിടുത്തെ മതേതര വാദികളായ എഴുത്തുകാരോട് ഒന്നേ പറയാനുള്ളൂ. മക്കളെ, ആയുസ്സ് വേണമെങ്കിൽ മൃത്യുഞ്ജയ ഹോമം നടത്തിക്കോളിൻ.. എപ്പോഴാ എന്താ വരുകയെന്ന് പറയാൻ ഒരു പിടുത്തോം ഇല്ല. ഓർത്ത് വെക്കാൻ പറയുകയാണ്. അടുത്തുള്ള ശിവക്ഷേത്രത്തിൽ പോയി മൃത്യുഞ്ജയഹോമം നടത്തിക്കോളൂ. ഇല്ലെങ്കിൽ ഗൗരിമാരുടെ അവസ്ഥവരും' എന്നായിരുന്നു ശശികലയുടെ ഭീഷണി.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :