വാസുദേവ ഭട്ടതിരി നിര്യാതനായി

പന്തളം| M. RAJU| Last Modified ബുധന്‍, 26 മാര്‍ച്ച് 2008 (15:17 IST)
ഭാഷാപണ്ഡിതനും സാഹിത്യകാരനുമായ സി.വി വാസുദേവ ഭട്ടതിരി(89) നിര്യാതനായി. നല്ല മലയാളം, കേരള പാണിനീയത്തിലൂടെ തുടങ്ങിയ കൃതികള്‍ രചിച്ചിട്ടുണ്ട്‌.

ശവസംസ്കാരം ഇന്ന്‌ പന്തളത്ത്‌ നടക്കും. അല്‍ബേര്‍ കമുവിന്‍റെ കൃതികള്‍ മലയാളികള്‍ക്ക്‌ പരിചയപ്പെടുത്തിയത്‌ വാസുദേവ ഭട്ടതിരിയാണ്‌. സംസ്കൃത പണ്ഡിതനും വ്യാകരണ-ഭാഷാ ശാസ്‌ത്ര രംഗത്തെ പ്രമുഖനുമായിരുന്നു സി.വി. വാസുദേവ ഭട്ടതിരി. പന്തളം ചെറുമുക ചേന്നമംഗലത്ത്‌ ഇല്ലത്തെ അംഗമാണ്‌.

അടൂരിലെ മകളുടെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. 1920 ഏപ്രില്‍ 20 ന്‌ ജനിച്ച അദ്ദേഹം നല്ല മലയാളത്തിന്‍റെ പ്രയോക്‌താക്കളില്‍ ഒരാളായിരുന്നു. വ്യാകരണങ്ങളും വൃത്താലങ്കാരങ്ങളും തെറ്റാതെ മലയാളത്തെ പഠിപ്പിക്കാന്‍ ശ്രമിച്ചവരില്‍ പ്രമുഖനായിരുന്നു അദ്ദേഹം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :