പ​ദ്ധ​തി പാ​ളി​യാ​ൽ എ​ല്ലാ​വ​രും കുടുങ്ങും, അതിനാല്‍​ ക്വ​ട്ടേ​ഷ​ൻ ടീ​മി​ലുള്ളവര്‍ മി​ക​ച്ച​വരായിരിക്കണം; ഇതായിരുന്നു ദിലീപിന്റെ​ ആവശ്യം !

actress,	attack,	dileep,	evidence,	police,	court,	നടി,	ആക്രമണം,	ദിലീപ്, തെളിവ്,	പോലീസ്,	കോടതി
കൊച്ചി| സജിത്ത്| Last Updated: ഞായര്‍, 16 ജൂലൈ 2017 (11:05 IST)
കൊച്ചിയില്‍ യുവനടി​ ആ​ക്ര​മി​ക്ക​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ ഞെട്ടിപ്പിക്കുന്ന വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളു​മാ​യി പൊ​ലീ​സ്. ന​മ്മ​ൾ ര​ണ്ടു​പേ​രുമല്ലാതെ മറ്റൊരാള്‍ ഇ​ത​റി​യ​രു​തെ​ന്ന്​ പ്ര​ത്യേ​കം നി​ർ​ദേ​ശി​ച്ചാ​യിരുന്നു​ പ​ൾ​സ​ർ സു​നി​യെ ദി​ലീ​പ്​ ക്വ​ട്ടേ​ഷ​ൻ ഏ​ൽ​പി​ച്ച​ത്. ക്വ​ട്ടേ​ഷ​ൻ ടീ​മി​ലുള്ള മ​റ്റം​ഗ​ങ്ങ​ളെല്ലാം മി​ക​ച്ച​വ​രാ​ക​ണ​മെ​ന്നും ദി​ലീ​പ്​ ആ​വ​ശ്യ​പ്പെ​ട്ടു. 2012ൽ ​സു​നി മ​റ്റൊ​രു പ്രമുഖ ന​ടി​യെ​യും സ​മാ​ന​രീ​തി​യി​ൽ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ചി​രു​ന്നു. ഇ​താ​ണ്​ സു​നി​യെ കൃ​ത്യം ഏ​ൽ​പി​ക്കാ​ൻ ദി​ലീ​പി​നെ പ്രേ​രി​പ്പി​ച്ച​തെന്നും പൊലീസ് പറഞ്ഞു.

ക്വ​ട്ടേ​ഷ​ൻ ഉ​റ​പ്പി​ക്ക​ല്‍,
അ​ഡ്വാ​ൻ​സ്​ ന​ൽ​ക​ല്‍ എന്നിങ്ങനെയുള്ള കാ​ര്യ​ങ്ങ​ളെല്ലാം ദിലീപ് നേ​രി​ട്ടാ​ണ്​ ന​ട​ത്തി​യ​ത്. ക്വ​ട്ടേ​ഷ​ൻ ഏ​ൽ​പി​ച്ച​ത്​ താ​നാ​ണെ​ന്ന്​ സം​ഘ​ത്തി​ലെ മ​റ്റം​ഗ​ങ്ങ​ൾ​പോ​ലും അ​റി​യ​രു​തെ​ന്നും​ ദി​ലീ​പ്​ പ്ര​ത്യേ​കം നി​ഷ്​​ക​ർ​ഷി​ച്ചു. മു​ൻ​പ​രി​ച​യ​മു​ള്ള​വ​രെ തെ​ര​ഞ്ഞെ​ടു​ത്ത്​ സം​ഘ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി കു​റ്റ​മ​റ്റ രീ​തി​യി​ൽ ക്വ​ട്ടേ​ഷ​ൻ ന​ട​പ്പാ​ക്കാ​നാ​യി​രു​ന്നു ദി​ലീ​പി​ന്റെ നി​ർ​ദേ​ശം. താ​നു​മാ​യി നേ​രി​ട്ട്​ ഫോ​ണി​ൽ സം​സാ​രി​ക്കു​ന്ന​തി​ൽ​നി​ന്ന്​അദ്ദേഹം സു​നി​യെ ക​ർ​ശ​ന​മാ​യി വി​ല​ക്കി​യി​രു​ന്നുവെന്നും പൊലീസ് പറയുന്നു.

അ​തു​കൊ​ണ്ട് മാത്രമായിരുന്നു പള്‍സര്‍ സുനി ദിലീപിന്റെ​ മാ​നേ​ജ​ർ അ​പ്പു​ണ്ണി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട​ത്. എ​ന്നാ​ൽ, ഈ ​സ​മ​യ​ത്തെ​ല്ലാം അപ്പുണ്ണിയുടെ സ​മീ​പം ദി​ലീ​പും ഉ​ണ്ടാ​യി​രു​ന്നെ​ന്നാ​ണ്​ പൊ​ലീ​സ്​ പ​റ​യു​ന്ന​ത്. ത​ങ്ങ​ൾ ത​മ്മി​ലെ ബ​ന്ധം വ്യ​ക്ത​മാ​ക്കു​ന്ന തെ​ളി​വുകളൊന്നും ഇ​ല്ലാ​തി​രി​ക്കാ​നും ദി​ലീ​പും സു​നി​യും ശ്ര​ദ്ധി​ച്ചിരുന്നതായും പൊലീസ് പറയുന്നു. പ​ദ്ധ​തി പാ​ളി​യാ​ൽ എ​ല്ലാ​വ​രും കു​ടു​ങ്ങു​മെ​ന്നാ​യി​രു​ന്നു ക്വ​ട്ടേ​ഷ​ൻ സം​ഘ​ത്തി​ന്​ ദി​ലീ​പ് നല്‍കിയ മു​ന്ന​റി​യി​പ്പെന്നും അന്വേഷണസംഘം വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :