പ്രണയിനിക്ക് പിറന്നാള്‍ സമ്മാനമായി നല്‍കിയത് അക്ഷരങ്ങള്‍ കൊണ്ടുള്ള പുടവ

പ്രണയിനിക്ക് പിറന്നാള്‍ സമ്മാനമായി നല്‍കിയത് പുടവ

AISWARYA| Last Updated: വെള്ളി, 28 ജൂലൈ 2017 (11:38 IST)
പിറന്നാള്‍ ദിനത്തില്‍ തന്റെ കാമുകിക്ക് വ്യത്യസ്തമായൊരു സമ്മാനം നല്‍കി ഞെട്ടിക്കണമെന്ന് തീരുമാനിച്ച കാമുകനാണ് ജെനിത് കാച്ചപ്പിള്ളി. എഴുത്തുകാരനായ ജെനിതിന് സമ്മാനമായി നല്‍കാന്‍ വലുതായിട്ടൊന്നും ചിന്തിക്കേണ്ടി വന്നില്ല. അതിനായി അയാള്‍ എഴുത്തിന്റെ വഴി തന്നെ സ്വീകരിച്ചു.

തന്റെ കാമുകിക്ക് വേണ്ടി ഒരു പുസ്തകം തന്നെ എഴുതി തയ്യാറാക്കിയിരിക്കുകയാണ് ജെനിത്. “അക്ഷരങ്ങള്‍ കൊണ്ട് നെയ്ത പുടവ” എന്ന പേരിലാണ് ഈ പിറന്നാള്‍ സമ്മാനം തയ്യാറാക്കിയത്.
ഇത് ഒരു അമൂല്യമായൊരു സമ്മാനം തന്നെയായിരിക്കും.

ജെനിത് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഈ പിറന്നാള്‍ സമ്മാനത്തെ കുറിച്ച് വ്യക്തമാക്കിയത്. പിറന്നാള്‍ സമ്മാനമായി പ്രത്യേകിച്ചൊന്നും വേണ്ട എന്തെങ്കിലും എഴുതി തന്നാല്‍ മതിയാകുമെന്ന് കാമുകി പറഞ്ഞപ്പോള്‍ ഞാന്‍ അവള്‍ക്കു വേണ്ടി ഒരു പുസ്തകം തന്നെ എഴുതാന്‍ തീരുമാനിക്കുകയായിരുന്നെന്നും ജെനിത്
പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :