പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയോട് ജിഷ്ണു ചോദിച്ചത് ഒരേയൊരു കാര്യം! - ഇതുവരെ ഒരു കാമുകനും ചോദിക്കാത്ത ചോദ്യം!

ആദ്യത്തെ പോസ്റ്റിടുമ്പോള്‍ അവള്‍ക്ക് അവനെ ഇഷ്ടമായിരുന്നില്ല, രണ്ടാമത്തെ പോസ്റ്റിട്ടപ്പോള്‍ ജീവനു തുല്യം സ്നേഹിക്കുന്നുവെന്ന് പറഞ്ഞു - ഒരു പ്രണയകഥയുടെ തുടക്കമിങ്ങനെ

aparna| Last Modified ബുധന്‍, 2 ഓഗസ്റ്റ് 2017 (12:11 IST)
പ്രണയം ചിലപ്പോഴൊക്കെ ആളുകളെ പൊട്ടന്മാര്‍ ആക്കാറുണ്ട്. പ്രേമിക്കുന്ന പെണ്ണ് ‘വളയാന്‍’ ചെറുപ്പക്കാര്‍ പല മാര്‍ഗ്ഗങ്ങളും പയറ്റി നോക്കാറുണ്ട്. അടവുകള്‍ മാറ്റി മാറ്റി ഒടുവില്‍ ആ പെണ്‍കുട്ടിയെ കൊണ്ട് ഇഷ്ടമാണെന്ന് പറയിക്കാന്‍ ആണ്‍കുട്ടികള്‍ക്ക് പ്രത്യേക കഴിവ് തന്നെയാണ്. എന്നാല്‍, ലോകത്ത് ഇന്നേവരെ ഒരു കാമുകനും ചോദിക്കാത്ത ഒരു ചോദ്യമാണ്‍ ജിഷ്ണു താന്‍ സ്നേഹിക്കുന്ന പെണ്‍കുട്ടിയോട് ചോദിച്ചത്.

മൂന്ന് കൊല്ലമായി താൻ സ്നേഹിക്കുന്ന പെൺകുട്ടിയെ വീഴ്ത്താൻ പഠിച്ച പണി പലതും ജിഷ്ണു പയറ്റി നോക്കി. പക്ഷേ ഒന്നും ഏറ്റില്ല. ഇഷ്ടമാണെന്ന് ഓരോ ചാറ്റിലും അവന്‍ പറഞ്ഞു. പക്ഷേ അപ്പോഴൊക്കെ അവളുടെ മറുപടി ‘എനിക്ക് താല്‍പ്പര്യമില്ല. ഇഷ്ടമല്ല’ എന്നൊക്കെയായിരുന്നു. ഒടുവില്‍ അവന്‍ അവളോട് ചോദിച്ചു ‘നമ്മള്‍ തമ്മിലുള്ള ഈ ചാറ്റിന്റെ സ്ക്രീന്‍ഷോര്‍ട്ട് എടുത്ത് ഫെസ്ബുക്കില്‍ ഇടും. അതിന് ആയിരം ലൈക് കിട്ടിയാല്‍ ഇഷ്ടം തുറന്നു പറയുമോ‘ എന്നായിരുന്നു. ആയിരം ലൈക്ക് കിട്ടിയാൽ പറയാമെന്ന് പെൺകുട്ടിയും പറഞ്ഞു.

അതോടെ, ഇവർ തമ്മിലുള്ള ചാറ്റ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത്, തന്റെ പ്രണയത്തിന് വേണ്ടി ലൈക്ക് ആപേക്ഷിച്ചു. ‘ഫ്രണ്ട്‌സ് ഞാൻ മൂന്നു വർഷായി സ്നേഹിക്കുന്നതാണ് ഇതുവരെയായിട്ടും എന്നോട് അവൾ പ്രപ്പോസ് ചെയ്തിട്ടില്ല, ഒരു പക്ഷെ നിങ്ങൾ സഹായിച്ചാൽ എന്നെ അവൾ പ്രപ്പോസ് ചെയ്യും എനിക്ക് ജീവനാണ്, അവളില്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ല. ഒന്ന് എന്നെ സപ്പോർട് ചെയ്തു സഹായിക്കുവോ‘ എന്നായിരുന്നു ജിഷ്ണുവിന്റെ പോസ്റ്റ്.

പിന്നെ
ലൈക്കുകളുടെ പ്രവാഹമായിരുന്നു. ആയിരം പറഞ്ഞിടത്ത് 5700 പേരാണ് ജിഷ്ണുവിന്റെ പ്രണയത്തിനായി ലൈക്കുകൾ വാരി ചൊരിഞ്ഞത്. 24 മണിക്കൂർ പോലും വേണ്ടി വന്നില്ല ജിഷ്ണുവിന്റെ പ്രണയിനിയ്ക്ക് യെസ് പറയാൻ. ‘നിനക്കെന്നെ ഇത്രത്തോളം ഇഷ്ടമായിരുന്നുവെന്ന് എനിക്കറിയില്ലായിരുന്നു. എനിക്കും ഒത്തിരി ഇഷ്ടമാണ്. ജീവനാണ്’. ഇതായിരുന്നു പെണ്‍കുട്ടിയുടെ രണ്ടാമത്തെ മെസെജ്.

പ്രണയം സഫലമാക്കാൻ സഹായിച്ചവർക്ക് നന്ദി പറയാനും ജിഷ്ണു മറന്നില്ല. ആലപ്പുഴ പോളീത്തി സ്വദേശിയാണ് ജിഷ്ണു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :