പറവൂരിലും കോഴിക്കോടും നടത്തിയ വിദ്വേഷപ്രസംഗം: കെ പി ശശികലയ്ക്കെതിരെ മതസ്പര്‍ദ്ധയ്ക്ക് കേസെടുത്തു; ആര്‍ വി ബാബുവിനെതിരെയും കേസ്

വിദ്വേഷ പ്രസംഗങ്ങളില്‍ ശശികലക്കെതിരെ കോഴിക്കോടും പറവൂരിലും കേസ്

sasikala  ,	rss  , pinarayi vijayan ,	writer,  പിണറായി വിജയന്‍ , 	ശശികല,	ആർഎസ്എസ്,	വധഭീഷണി
കോഴിക്കോട്| സജിത്ത്| Last Modified തിങ്കള്‍, 11 സെപ്‌റ്റംബര്‍ 2017 (11:45 IST)
ഹിന്ദു ഐക്യവേദിയുടെ അധ്യക്ഷ കെ പി ശശികലയ്ക്കെതിരെ പൊലീസ് കേസെടുത്തു. വിദ്വേഷ പ്രസംഗം നടത്തിയതിന്റെ പേരിലാണ് കോഴിക്കോടും കൊച്ചിയിലെ പറവൂരിലും ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

2006ല്‍ മുതലക്കുളത്ത് നടത്തിയ പ്രകോപനപരമായ പ്രസംഗത്തിന്റെ പേരില്‍ കസബ പൊലീസും കൊച്ചിയിലെ പറവൂരില്‍ നടത്തിയ വിദ്വേഷ പ്രസംഗത്തിന് വടക്കന്‍ പറവൂര്‍ പൊലീസുമാണ് കേസെടുത്തിരിക്കുന്നത്. ആര്‍വി ബാബുവിനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

ഐപിസി 153ാം വകുപ്പ് പ്രകാരമാണ് പൊലീസ് കേസ്. എഴുത്തുകാര്‍ക്കെതിരെയും വിഡി സതീശന്‍ എംഎല്‍എയ്ക്കുമെതിരെ നടത്തിയ മതസ്പര്‍ദ്ധയ്ക്കിടയാക്കുന്ന പ്രസ്താവനകള്‍ക്കെതിരെ വിഡി സതീശനും ഡിവൈഎഫ്ഐയും പരാതി നല്‍കിയിരുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. ജാതിയുടെയും മതത്തിന്റെയും പേരില്‍ ജനങ്ങളെ വേര്‍തിരിക്കാനുള്ള ശ്രമമാണിതെന്നും ഇത് കേരളത്തിലെ സാമൂഹ്യ സാഹചര്യത്തെ മാറ്റിമറിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, താന്‍ ഒരു എഴുത്തുകാരേയും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും കോണ്‍ഗ്രസുകാരാണ് എഴുത്തുകാരെ കൊല്ലുന്നതെന്നും ആ കോണ്‍ഗ്രസിനെ കരുതിയിരിക്കണമെന്നാണ് താന്‍ പറഞ്ഞതെന്നുമാണ് പറഞ്ഞത്. ആര്‍.എസ്.എസിനെതിരായി എഴുതുന്നവരെ കൊല്ലണമെങ്കില്‍ അതിനു മാത്രമേ സമയം കാണൂ എന്നും ശശികല കൂട്ടിച്ചേര്‍ത്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :