നിയമസഭാ സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കം

സംസ്ഥാന നിയമസഭാ സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കം

തിരുവനന്തപുരം| AKJ IYER| Last Modified ശനി, 5 ഓഗസ്റ്റ് 2017 (16:38 IST)
സംസ്ഥാന നിയമസഭയുടെ സമ്മേളനം ആഗസ്റ് ഏഴ് തിങ്കളാഴ്ച
തുടങ്ങി ഓഗസ്റ് ഇരുപത്തിനാല് വ്യാഴാഴ്ച അവസാനിക്കും. അറിയിച്ചതാണിക്കാര്യം. നിയമനിർമ്മാണമാണ് ഇതിലെ പത്ത് ദിവസങ്ങളിലും നടക്കുക.

ആകെയുള്ള പതിമൂന്ന് ദിവസങ്ങളിൽ ബാക്കിയുള്ള രണ്ട് ദിവസങ്ങളിൽ അനൗദ്യോഗിക കാര്യങ്ങളും ഒരു ദിവസം ഉപധനാഭ്യർത്ഥനയുമാവും ഉണ്ടാവുക. നിയമ നിർമ്മാണം നടത്തുന്നത് കഴിഞ്ഞ സമ്മേളനത്തിനു ശേഷം
ഇറക്കിയ ഒൻപത് ഓർഡിനൻസുകൾക്ക് വേണ്ടിയാണ്. കേരളം മെഡിക്കൽ വിദ്യാഭ്യാസ ബിൽ, ചരക്ക് സേവന നികുതി ബിൽ, മോട്ടോർ വാഹന നികുതി ചുമത്തൽ ബിൽ എന്നിവയുടെയും നിയമ നിർമ്മാണം നടക്കും.

2017 കേരളം പഞ്ചായത്തിരാജ് (ഭേദഗതി) ബിൽ, 2017 ലെ കേരളം ഉന്നത വിദ്യാഭ്യാസ കൗൺസിൽ (ഭേദഗതി) ബിൽ, 2017 ലെ കേരളം മുനിസിപ്പാലിറ്റി (ഭേദഗതി) ബിൽ, 2017 ലെ കേരളം മാരി ടൈമ് (ഭേദഗതി)
ബിൽ, 2017 കേരളഹൈക്കോടതി (ഭേദഗതി) ബിൽ എന്നിവയും പരിഗണിക്കാനിരിക്കുന്ന മറ്റു പ്രധാന ബില്ലുകളാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :