നടിയെ ആക്രമിച്ച കേസ്: 'ഓര്‍ഡിനറി' നായിക ശ്രിതയുടെ മൊഴിയെടുത്തു

ദിലീപുമായി പരിചയമില്ലെന്ന് ശ്രിത

dileep,	jail,	shritha sivadas,	actress,	appunni,	bhavana,	pulsar suni,	police, kochi,	kerala,	latest malayalam news,	ദിലീപ്,	ജയില്‍,	നടി,	അപ്പുണ്ണി,	ഭാവന,	പള്‍സര്‍ സുനി, പൊലീസ്,  കൊച്ചി
ആലുവ| സജിത്ത്| Last Modified ബുധന്‍, 2 ഓഗസ്റ്റ് 2017 (09:57 IST)
കൊച്ചിയില്‍ യുവനടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അന്വേഷണസംഘം നടി ശ്രിത ശിവദാസിന്റെ മൊഴിയെടുത്തു. ശ്രീതയുടെ ഉളിയന്നൂരിലുള്ള വീട്ടില്‍ വച്ചാണ് പൊലീസ് മൊഴി രേഖപ്പെടുത്തിയത്. ആക്രമണത്തിനിരയായ നടിയുടെ അടുത്ത സുഹൃത്ത് എന്ന നിലയ്ക്കാണ് ശ്രിതയുടെ മൊഴിയെടുത്തതെന്ന് അന്വേഷണസംഘം പറഞ്ഞു.

ഉപദ്രവിക്കപ്പെട്ട നടി സംഭവത്തിനുശേഷം ഇവരുടെ വീട്ടിൽ വന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ആക്രമണത്തിനിരയായ നടിയും ദിലീപും തമ്മിലുണ്ടായിരുന്ന വൈരാഗ്യത്തിന്റെ വിവരങ്ങളാണ് അന്വേഷണ സംഘം ശ്രിതയില്‍ നിന്ന് ശേഖരിച്ചത്. നടിയുമായി അടുത്ത സൗഹൃദമാണുള്ളതെന്നും നടൻ ദിലീപുമായി ഒരു പരിചയമില്ലെന്നു ശ്രിത പൊലീസിനോടു പറഞ്ഞു.

ആക്രമിക്കപ്പെട്ട നടിയും താനും സുഹൃത്തുക്കളാണ്. തന്റെ വിവാഹത്തില്‍ നടി പങ്കെടുത്തിട്ടുണ്ടെന്നും ശ്രീത പറഞ്ഞു. അതേസമയം, നടൻ സിദ്ദീഖിനെ വീണ്ടും ചോദ്യം ചെയ്തെന്ന തരത്തിലുള്ള അഭ്യൂഹമുണ്ടെങ്കിലും പൊലീസ് അത് നിഷേധിച്ചു. നടിയെ ആക്രമിക്കുന്നതിനു പിന്നില്‍ റിയല്‍ എസ്റ്റേറ്റ് ഇടപാടുമായി ബന്ധപ്പെട്ട എന്തെങ്കിലും വിഷയമുണ്ടോയെന്ന് ഒരിക്കല്‍ക്കൂടി പരിശോധിക്കുമെന്നും പൊലീസ് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :