ടോമിന്‍ തച്ചങ്കരി ഫയർഫോഴ്സ്​മേധാവി; ദിനേന്ദ്രകശ്യപ് പൊലീസ് ആസ്ഥാനത്തെ ഐജി: പൊലീസില്‍ വന്‍ അഴിച്ചുപണി

പൊലീസ്​ തലപ്പത്ത്​ വൻ അഴിച്ചുപണി

Kerala Police , Tomin Thachankary , ADGP , DGP , Kerala Government ,  ടോമിന്‍ തച്ചങ്കരി  ,  കേരള പൊലീസ് , അഡിജിപി , ഡിജിപി
തിരുവനന്തപുരം| സജിത്ത്| Last Updated: ചൊവ്വ, 1 ഓഗസ്റ്റ് 2017 (07:44 IST)
എഡിജിപി ടോമിൻ തച്ചങ്കരിയെ അടക്കം മാറ്റി, പൊലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി. ഹെഡ് ക്വാര്‍ട്ടേഴ്‌സ് എഡിജിപിയായിരുന്ന ടോമിന്‍ തച്ചങ്കരിയെ ഫയര്‍ഫോഴ്‌സ് ഡയറക്ടര്‍ ജനറല്‍ സ്ഥാനത്തേക്ക് മാറ്റി. ഡിജിപി എ.ഹേമചന്ദ്രനെ ക്രൈംബ്രാഞ്ച് മേധാവിയായി നിയമിച്ചു.

തച്ചങ്കരിയുടെ സ്ഥാനത്തു ഹെഡ്ക്വാർട്ടേഴ്സ് എഡിജിപിയായി ഗതാഗത കമ്മിഷണർ എസ്.ആനന്ദകൃഷ്ണനെ നിയമിച്ചപ്പോള്‍ വിജിലൻസ് എഡിജിപി അനിൽകാന്തിനെ പുതിയ ഗതാഗതകമ്മിഷണറായും നിയമിച്ചു.

സുരേന്ദ്രനാണ് പുതിയ ആലപ്പുഴ എസ്പി.
നടി ആക്രമിക്കപ്പെട്ട അന്വേഷണ ചുമതലുള്ള ക്രൈംബ്രാഞ്ച് എസ്പിയായ ദിനേന്ദ്രകശ്യാപിനെ പൊലീസ് ആസ്ഥാനത്തെ ഐജിയായി മാറ്റി നിയമിച്ചപ്പോള്‍ വിനോദ് കുമാറിന്‌ അഭ്യന്തരസുരക്ഷയുടെ ചുമതലയാണ് നല്‍കിയത്.

ബി.അശോകിനെ കൊല്ലം റൂറല്‍ എസ്.പിയായും രാഹുല്‍ ആര്‍ നായരെ തൃശ്ശൂര്‍ കമ്മീണറായും നിയമിച്ചു. അരുള്‍ ബി കൃഷണയെ വയനാട് എസ്പിയായും യതീഷ് ചന്ദ്രയെ തൃശ്ശൂര്‍ റൂറല്‍ എസ്പിയായും നിയമിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :