ഗുരുവായൂരില്‍ വഴിപാട്‌ നിരക്ക്‌ കൂട്ടി

Guruvayoor
KBJWD
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാട്‌ സാധനങ്ങളുടെ നിരക്ക്‌ വര്‍ദ്ധിപ്പിക്കാന്‍ ദേവസ്വം ഭരണസമിതിയോഗം തീരുമാനിച്ചു. പാല്‍പ്പായസം, നെയ്‌പ്പായസം, ശര്‍ക്കരപ്പായസം എന്നിവ ഇനി മുതല്‍ ചുരുങ്ങിയത്‌ 20 രൂപയേ്‌ക്ക ലഭിക്കു.

നേരത്തെ പത്തുരൂപയ്‌ക്ക്‌ ലഭിച്ചിരുന്നു. നവംബര്‍ ഒന്നു മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും. പഴം പഞ്ചസാര മിനിമം 5 രൂപയില്‍നിന്ന്‌ 10 രൂപയാക്കി. മൂന്ന്‌ അപ്പം 10 രൂപയ്‌ക്ക്‌ കിട്ടിയിരുന്നത്‌ 15 രൂപയാക്കി. അടയ്‌ക്കും ഇതേ നിരക്കാണ്‌. അവില്‍നിവേദ്യം അഞ്ചുരൂപയില്‍നിന്ന്‌ 8 രൂപയാക്കി. ത്രിമധുരത്തിന്‌ അഞ്ചില്‍നിന്ന്‌ പത്താക്കി.

ഇരട്ടിപ്പായസം മിനിമം 100 രൂപയില്‍നിന്ന്‌ 110 രൂപയും, പാലടപ്രഥമന്‍ 90 ല്‍ നിന്ന്‌ 100 രൂപയുമാക്കി വര്‍ദ്ധിപ്പിച്ചു. ക്ഷേത്രത്തിനോടു ചേര്‍ന്ന്‌ തെക്കേനടയില്‍ ഭക്തര്‍ക്കുള്ള കോംപ്ലക്‌സ്‌ അത്യാധുനിക രീതിയില്‍ പണിയാനും കഴിഞ്ഞ ദിവസം ചേര്‍ന്ന ഭരണസമിതി യോഗം തീരുമാനിച്ചു. ഇതില്‍ ഭൂഗര്‍ഭസംവിധാനവും നടപ്പാക്കും.

കോംപ്ലക്‌സിന്‍റെ രൂപരേഖ അടുത്ത മാസമാണ്‌ പൂര്‍ത്തിയാക്കുക. ക്ഷേത്രത്തിനകത്ത്‌ നടക്കുന്ന ചടങ്ങുകള്‍ തല്‍സമയം കാണിക്കുന്ന ഡിസ്‌പ്ലേ സ്‌ക്രീനുകള്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്‌. ക്ഷേത്രം കിഴക്കേനടപ്പന്തലിന്‍റെ വടക്ക്‌ ഭക്തര്‍ക്ക്‌ വിശ്രമിക്കാന്‍ സ്ഥിരമായ സംവിധാനം ഒരുക്കും. ഇതിനായി 19 ലക്ഷം രൂപയുടെ എസ്റ്റിമേറ്റുണ്ടാക്കി.

ഗുരുവായൂര്‍| M. RAJU|
ചെയര്‍മാന്‍ തോട്ടത്തില്‍ രവീന്ദ്രന്‍റെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :