ഗവര്‍ണര്‍ക്കെതിരെ എംജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ രംഗത്ത്

കൊച്ചി: | WEBDUNIA|
PRO
PRO
ഗവര്‍ണര്‍ക്കെതിരെ എംജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ എ വി ജോര്‍ജ് രംഗത്ത്. തനിക്കെതിരായ ഗവര്‍ണറുടെ നടപടി വേണ്ടത്ര ആലോചനയില്ലാതെയാണെന്ന് വിസി. ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടീസ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് വിസി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ആക്ഷേപകരമായ പരാമര്‍ശം. ഈ ഹര്‍ജി ഹൈക്കോടതി ഇന്ന് തള്ളിയിരുന്നു.

വിസി സ്ഥാനത്ത് നിന്ന് പുറത്താക്കാതിരിക്കാന്‍ കാരണം എന്തെങ്കിലുമുണ്ടെങ്കില്‍ ഒരാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കണമെന്നാവശ്യപ്പെട്ട് മൂന്ന് ദിവസം മുന്‍പാണ് ഗവര്‍ണര്‍ വൈസ് ചാന്‍സലര്‍ക്ക് നോട്ടീസ് നല്‍കിയത്.

വൈസ് ചാന്‍സലര്‍ സ്ഥാനത്തേക്കുള്ള അപേക്ഷയ്‌ക്കൊപ്പം എ.വി.ജോര്‍ജ്ജ് സമര്‍പ്പിച്ച ജീവചരിത്രക്കുറിപ്പില്‍ തെറ്റായ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയതിന്റെ പേരിലാണ് നടപടി. ഇത് വന്‍ വിവാദമായ പശ്ചാത്തലത്തില്‍ ഗവര്‍ണര്‍ ഇതു സംബന്ധിച്ച് സര്‍ക്കാരിന്റെ അഭിപ്രായം തേടിയിരുന്നു. ജോര്‍ജ്ജിനെതിരായ ആരോപണങ്ങള്‍ ശരിവെയ്ക്കുന്ന റിപ്പോര്‍ട്ട് സര്‍ക്കാരിനു വേണ്ടി ചീഫ് സെക്രട്ടറി ഗവര്‍ണര്‍ക്കു കൈമാറി. ഇതിന്റെ തുടര്‍ച്ചയായാണ് പുറത്താക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കണമെന്ന് വിസിയോട് ഗവര്‍ണര്‍ ആവശ്യപ്പെട്ടത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :