ക്രമസമാധാനം സര്‍ക്കാരിന്റെ പരിധിയില്‍ വരുന്നതാണ്, തലയിടാന്‍ സമ്മതിക്കില്ല; ഗവര്‍ണരെ രൂക്ഷമായി വിമര്‍ശിച്ച് കോടിയേരി

ഗവര്‍ണര്‍ക്കെതിരെ ആഞ്ഞടിച്ച് കോടിയേരി

aparna| Last Modified വെള്ളി, 4 ഓഗസ്റ്റ് 2017 (09:08 IST)
ഗവര്‍ണര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത്.
സംസ്ഥാനത്തിന്റെ ക്രമസമാധാനം എന്ന് പറയുന്നത് സര്‍ക്കാരിന്റെ പരിധിയില്‍ ഉള്‍പ്പെടുന്ന കാര്യമാണെന്നും ഇതില്‍ തലയിടാന്‍ ആരെയും സര്‍ക്കാര്‍ അനുവദിക്കില്ലെന്നും കോടിയേരി വ്യക്തമാക്കുന്നു. ദേശാഭിമാനിയിലെ ലേഖനത്തിലാണ് കോടിയേരി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

തലസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ രാഷ്ട്രീയ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തിന്റെ ക്രമസമാധാനം പഴയപടി തിരിച്ചു പിടിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനെ ഗവര്‍ണര്‍ വിളിപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിമര്‍ശനം.

തിരുവനന്തപുരത്ത് സമാധാനം ഉറപ്പാക്കുന്ന കാര്യത്തില്‍ ഗവര്‍ണര്‍ മുഖ്യമന്ത്രിയെ വിളിക്കുകയും മുഖ്യമന്ത്രി രാജ്ഭവനില്‍ എത്താതിരിക്കുകയും ചെയ്തിരുന്നെങ്കില്‍ അത് സൃഷ്ടിക്കുന്ന വിവാദം ചെറുതാകില്ലായിരുന്നു. എന്നാല്‍, ആ കൂടിക്കാഴ്ചയ്ക്കുശേഷം മുഖ്യമന്ത്രിയെ രാജ്ഭവനില്‍ ‘സമണ്‍’ ചെയ്‌തെന്ന് ഗവര്‍ണര്‍ ട്വീറ്റ് ചെയ്തത് ജനാധിപത്യവ്യവസ്ഥയെയും ഫെഡറല്‍ സംവിധാനത്തെയും ദുര്‍ബലപ്പെടുത്തുന്ന സമീപനമായിപ്പോയെന്നും കോടിയേരി വ്യക്തമാക്കുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :