ഒരു ടെക്കി വനിതയുടെ ഒരു ദിവസം എങ്ങനെ? - കണ്ടുനോക്കൂ...

ലോകം മാറുന്നു, സ്ത്രീയോ?

Woman, Techy, EOD, End Of The Day, Technopark, സ്ത്രീ, വനിത, ടെക്കി, എന്‍ഡ് ഓഫ് ദി ഡേ, ടെക്നോപാര്‍ക്ക്
Last Modified ബുധന്‍, 16 മാര്‍ച്ച് 2016 (13:35 IST)
സ്ത്രീ അമ്മയാണ്, ദേവിയാണ്, ശക്തിയാണ്, സര്‍വ്വം സഹയാണ്.... എല്ലാ വനിതാ ദിനാചരണങ്ങളിലും കേട്ടു മടുത്ത സ്ഥിരം സ്തുതി വചനങ്ങള്‍.....

ഈ പുകഴ്ത്തുപാട്ടുകള്‍ക്കിടയിലും, പകലന്തിയോളം നീളുന്ന ജീവിതപ്പാച്ചിലുകള്‍ക്കിടയിലും "ജോലിയില്ലാത്ത ഭാര്യ/അമ്മ/സഹോദരി/മകള്‍" എന്നിങ്ങനെയുള്ള ഓമനപ്പേരുകളും പേറി അടുക്കളയിലെ കരിയിലും പുകയിലും എരിഞ്ഞടങ്ങുന്നു ഭൂരിപക്ഷം സ്ത്രീകളും.

ഇത് കാലാകാലങ്ങളായി നമ്മുടെ സമൂഹത്തിലെ സ്ഥിരം കെട്ടുകാഴ്ചകള്‍.... എന്നാല്‍, പുത്തന്‍ തലമുറയുടെ സ്വപ്ന തൊഴിലിടമായ IT മേഖലയിലെ അഭ്യസ്തവിദ്യരായ വനിതാ ജീവനക്കാരുടെ അവസ്ഥ എന്താണ്? അതിനുള്ളിലെ ബഹുഭൂരിപക്ഷം വരുന്ന സ്ത്രീ ജീവനക്കാരെ പൊതുസമൂഹം എങ്ങനെ നോക്കിക്കാണുന്നു? പൊതു അവസ്ഥയില്‍ നിന്നും വ്യത്യസ്തരാണോ ഇവിടത്തെ വനിതകള്‍?

ഒരു ടെക്കി വനിതയുടെ ഒരു ദിവസം എങ്ങനെയിരിക്കുമെന്നും ഈ സമസ്യകള്‍ക്കെന്താവും പരിഹാരമെന്നും പരിശോധിക്കുകയാണ് ടെക്നോപാര്ക്കിലെ ജീവനക്കാരുടെ സാമൂഹ്യ സാംസ്കാരിക സംഘടനയായ പ്രതിധ്വനിയുടെ ആഭിമുഖ്യത്തില്‍ ടെക്നോപാര്‍ക്കിലെ പ്രതിഭാസമ്പന്നരായ കലാകാരികളും കലാകാരന്മാരും “എന്‍ഡ് ഓഫ് ദി ഡേ ( )” എന്ന സ്കിറ്റിലൂടെ.

ലോക വനിതാ ദിനത്തില്‍ ടെക്നോപാര്‍ക്കും eWIT ( Empower Women in IT ) ഉം ചേര്‍ന്ന് 2016 മാര്‍ച്ച്‌ 8ന് സംഘടിപ്പിച്ച
വനിതാദിന പരിപാടിയില്‍ ആണ് സ്കിറ്റ് ആദ്യമായി അവതരിപ്പിച്ചത്. 15 മിനിറ്റ് ദൈര്‍ഘ്യം ഉള്ള സ്കിറ്റ് ജോഫിന്‍ വര്‍ഗീസ് ആണ് രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. സ്കിറ്റ് അന്ന് കാണാനെത്തിയവരുടെ അഭിപ്രായപ്രകാരം, അവിടെ അവതരിപ്പിച്ചതു യൂട്യൂബില്‍ റിലീസ് ചെയ്ത് കൂടുതല്‍ പേര്‍ക്ക് സ്കിറ്റ് കാണാന്‍ അവസരമൊരുക്കുകയാണ് പ്രതിധ്വനി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :