എ ടി എം തട്ടിപ്പിലൂടെ മുപ്പതിനായിരം നഷ്ടപ്പെട്ടു

എ ടി എം തട്ടിപ്പ്

AKJ IYER| Last Modified വെള്ളി, 19 മെയ് 2017 (16:57 IST)
എ ടി എം തട്ടിപ്പിലൂടെ ബി എസ് എൻ എൽ എഞ്ചിനീയർക്ക് മുപ്പതിനായിരം രൂപ നഷ്ടപ്പെട്ടു. കഴക്കൂട്ടം സൈനിക സ്‌കൂളിനടുത്ത് ആമ്പല്ലൂർ നിവാസി സലീമിന്റെ പണമാണ് ഓൺലൈൻ പർച്ചെസ് നടത്തി കവർച്ചക്കാർ തട്ടിയെടുത്തത്.

കഴിഞ്ഞ ദിവസം വൈകിട്ട് ആറുമണിയോടെയായിരുന്നു പണം നഷ്ടപ്പെട്ടത്. രാഹുൽ രാജ് എന്ന പരിചയപ്പെടുത്തിയ ആൾ സലീമിന്റെ
എ ടി എം വിശദാശംസങ്ങൾ എസ് ബി ടി യിൽ നിന്ന് എസ് ബി ഐ യിലേക്ക് മാറ്റാനായി കാർഡിനുള്ള വെരിഫിക്കേഷന് വിളിക്കുകയാണെന്നും അതിനാൽ ആദ്യ നാൾ അക്കങ്ങൾ പറഞ്ഞ ശേഷം ബാക്കിയുള്ളവ ചോദിച്ചു. സംശയമൊന്നും തോന്നാത്തതിനാൽ സലിം വൺ ടിം പാസ്‌വേഡ് വെളിപ്പെടുത്തുകയും ചെയ്തു.

അൽപ്പ സമയത്തിനുള്ളിൽ സലീമിന്റെ ഫോണിലേക്ക്
30000 രൂപയുടെ ഓൺലൈൻ പർച്ചെസ് നടത്തിയതായി മെസേജ് വന്നു. അപ്പോഴാണ് തനിക്ക് പറ്റിയ അമളി സലീമിന് മനസിലായത്. തുടർന്ന് എസ്.ബി.ഐ പള്ളിപ്പുറം ശാഖയിലെത്തി എ.ടി.എം കാർഡ് ബ്ലോക്ക് ചെയ്യിക്കുകയും പോലീസിലും ബാങ്കിലും പരാതി നൽകുകയും ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :