ഇനി ബിജെപിയുടെ കൂട്ടുവേണ്ടെന്ന് വെള്ളാപ്പള്ളി; അങ്ങനെ പറയരുതെന്ന് ബിജെപി

ബി ജെ പി പറഞ്ഞുപറ്റിച്ചെന്ന് വെള്ളാപ്പള്ളി!

BJP, Kummanam, Vellappally, BDJS, Thushar, Modi, ബി ജെ പി, കുമ്മനം, വെള്ളാപ്പള്ളി, ബിഡിജെ‌എസ്, തുഷാര്‍, മോദി
ആലപ്പുഴ| Last Modified തിങ്കള്‍, 13 ഫെബ്രുവരി 2017 (17:49 IST)
വെള്ളാപ്പള്ളി നടേശന്‍ രണ്ടും കല്‍പ്പിച്ചാണ്. ഇനി ബി ഡി ജെ എസും ബി ജെ പിയും തമ്മില്‍ ഒരു ബന്ധവും വേണ്ട എന്ന കടുത്ത നിലപാടിലാണ് വെള്ളാപ്പള്ളി. തങ്ങളെ പറഞ്ഞുപറ്റിക്കുകയായിരുന്നു ബി ജെ പി എന്നും വെള്ളാപ്പള്ളി പറയുന്നു.

നേമം മണ്ഡലത്തില്‍ ബി ജെ പിക്ക് ജയം കണ്ടെത്താനായത് അവരുടെ മാത്രം കഴിവുകൊണ്ടല്ലെന്നും സംസ്ഥാനത്ത് ഒറ്റയ്ക്ക് നിന്നാല്‍ ബി ജെ പിക്ക് ജയിക്കാന്‍ കഴിയില്ലെന്നുമാണ് വെള്ളാപ്പള്ളി വ്യക്തമാക്കുന്നത്. എന്‍ ഡി എ ഒറ്റക്കെട്ടല്ല. ഒരുമിച്ച് സമരം നടത്താന്‍ പോലും എന്‍ ഡി എ മുന്നണിക്ക് കഴിയുന്നില്ല - വെള്ളാപ്പള്ളി പറയുന്നു.

എന്നാല്‍ ബി ഡി ജെ എസുമായി അകല്‍ച്ചയില്ലെന്നാണ് ബി ജെ പി സംസ്ഥാന നേതൃത്വം പറയുന്നത്. ബി ഡി ജെ എസിന്‍റെ ആവശ്യങ്ങള്‍ അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ പരിഗണിക്കുമെന്നും ബി ജെ പി പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :