ആറു വർഷമായി കയറിയിറങ്ങിയിട്ടും ഫലമില്ല; സർക്കാർ ജീവനക്കാരന്റെ ദേഹത്ത് വീട്ടമ്മ മണ്ണെണ്ണയൊഴിച്ചു

ആറു വർഷം വില്ലേജ് ആഫീസിൽ കയറിയിറങ്ങി; വീട്ടമ്മ സർക്കാർ ഉദ്യോഗസ്ഥന്റെ മേൽ മണ്ണെണ്ണയൊഴിച്ച്

തിരുവനന്തപുരം| aparna shaji| Last Modified വ്യാഴം, 4 മെയ് 2017 (09:08 IST)
താലൂക്ക് ഓഫീസുകളിലും പഞ്ചായത്തുകളിലും ഒരാവശ്യവുമായി എത്തുന്നവരെ ഇട്ട് വലയ്ക്കുന്ന പ്രകൃതം മിക്ക ഓഫീസർ‌മാർക്കും ഉള്ളതാണ്. വസ്തു പോക്കുവരവ് ചെയ്യുന്നതിനായി ആറു വർഷമായി ഓഫീസുകൾ തോറും കയറിയിറങ്ങുന്ന വീട്ടമ്മ സർക്കാർ ഉദ്യോഗസ്ഥന്റെ ദേഹത്ത് മണ്ണെണ്ണയൊഴിച്ചു.

താലൂക്ക് ഓഫീസിലെ സീനിയർ ടെക്ക് അഭിലാഷിന്റേയും തന്റേയും ദേഹത്ത് മണ്ണെണ്ണയൊഴിച്ചാണ് സുജ (45)യെന്ന വീട്ടമ്മ ആത്മഹത്യ ഭീഷണി മുഴക്കിയത്. ഉടൻ തന്നെ പൊലീസും അഗ്നിശമന സേനയും സംഭവസ്ഥലത്തെത്തിയതിനാൽ ഇരുവരേയും അപകടമൊന്നുമില്ലാതെ ആശുപത്രിയിൽ എത്തി‌ച്ചു.

വെങ്ങന്നൂർ സ്വദേശിനിയായ സുജ 2011ലാണ് പോക്കുവരവ് കിട്ടാനായി വില്ലേജ് ഓഫീസിൽ അപേക്ഷ നൽകിയത്. പല കാരണങ്ങളാൽ ഇത് നീണ്ടുപോയി. തുടർന്ന് ആർഡിഒ അന്വേഷണം നടത്തുകയും പോക്കു‌വരവ് നടത്താനാകില്ലെന്നും അറിയിച്ചു. തുടർന്ന് കളക്ടർക്ക് പരാതി നൽകി. ഈ വിഷയവുമായി നിരവധി തവണയാണ് വീട്ടമ്മ ഓഫീസുകൾ കയറിയിറങ്ങുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :