ആരു പറഞ്ഞു ബീഫ് കഴിക്കരുതെന്ന്? ജനങ്ങള്‍ക്ക് ഇഷ്ടമുള്ളത് കഴിക്കാം; കേരളീയര്‍ തുടര്‍ന്നും ബീഫ് കഴിക്കുമെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം

മലയാളികളും ബീഫും പിന്നെ അല്‍ഫോണ്‍സ് കണ്ണന്താനവും

ന്യൂഡല്‍ഹി| aparna| Last Modified ചൊവ്വ, 5 സെപ്‌റ്റംബര്‍ 2017 (07:37 IST)
കേരളീയര്‍ തുടര്‍ന്നും ബീഫ് കഴിക്കുമെന്ന് കേന്ദ്ര ടൂറിസം - ഐടി വകുപ്പ് മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ബീഫ് കഴിക്കരുതെന്ന് ബിജെപി ഒരിക്കലും പറഞ്ഞിട്ടില്ലെന്നും എന്ത് കഴിക്കണം എന്ന് തീരുമാനിക്കുന്നത് അവിടുത്തെ ജനങ്ങള്‍ ആണെന്നും മലയാളികള്‍ക്ക് ഇനിയും ബീഫ് കഴിക്കാമെന്നും അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു.

വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് ആയിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം. തന്റെ സംസ്ഥാനത്ത് ബീഫ് കഴിക്കുമെന്ന് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ പറഞ്ഞിരുന്നു. അതുപോലെ തന്നെ കേരളത്തിലും ബീഫ് കഴിക്കുന്നത് തുടരുമെന്നാണ് കണ്ണന്താനം പറഞ്ഞിരിക്കുന്നത്. മന്ത്രിസ്ഥാനം ഏറ്റെടുത്ത ആദ്യദിവസം തന്നെ കണ്ണന്താനം വിവാദ വിഷയത്തിലാണ് കൈവച്ചിരിക്കുന്നത്.

ബിജെപി ഭരിക്കുന്ന സംസ്ഥാനമായ ഗോവയില്‍ ബീഫ് കഴിക്കാമെങ്കില്‍ കേരളത്തിലും ഒരു പ്രശ്‌നവും മുണ്ടാകില്ലെന്ന് കണ്ണന്താനം കൂട്ടിച്ചേര്‍ത്തു. എല്ലാവരേയും ഒരേ പോലെ കൊണ്ടുപോകുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അസാധാരണമായ വിജയം കൈവരിച്ചെന്നും കണ്ണന്താനം വ്യക്തമാക്കി.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :