അതിരപ്പിള്ളി പ​ദ്ധ​തി​യി​ൽ​നി​ന്ന് പിന്മാറേണ്ടതില്ലെന്ന് സർക്കാർ

അ​തി​ര​പ്പി​ള്ളി പ​ദ്ധ​തി​യിക്ക് പകരം പദ്ധതി പരിഗണിക്കേണ്ടെന്ന് സര്‍ക്കാര്‍

ATHIRAPPILLY PROJECT, ATHIRAPPILLY, MM MANI, PINARAYI VIJAYAN
തൊ​ടു​പു​ഴ| സജിത്ത്| Last Modified തിങ്കള്‍, 12 ജൂണ്‍ 2017 (08:32 IST)
അ​തി​ര​പ്പി​ള്ളി പ​ദ്ധ​തി​യി​ൽ​നി​ന്ന്​ പി​ൻ​മാ​റേ​ണ്ട​തി​ല്ലെ​ന്ന തീരുമാനവുമായി സംസ്ഥാന സര്‍ക്കാര്‍. ഇക്കാര്യത്തില്‍ ഘ​ട​ക​ക​ക്ഷി​ക​ളി​ല്‍നി​ന്നെല്ലാം ശക്തമായ എ​തി​ര്‍പ്പു​യ​രു​മ്പോ​ഴും സ​ർ​ക്കാ​ർ, സി.​പി.​എം താ​ൽ​പ​ര്യ​​മെ​ന്ന നി​ല​ക്കാ​ണ്​ ക​ഴി​ഞ്ഞ ദി​വ​സം വൈദ്യുതി മ​ന്ത്രി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ചേ​ർ​ന്ന വൈ​ദ്യു​തി ബോ​ർ​ഡ്​ ഉ​ന്ന​ത​ത​ല യോ​ഗം ഇ​ത്ത​ര​ത്തി​ലൊ​രു തീ​രു​മാ​ന​ത്തി​​ൽ എ​ത്തി​യ​തെ​ന്നാ​ണ്​പുറത്തുവരുന്ന വിവരങ്ങള്‍.

ഇക്കാര്യത്തില്‍ ഉയര്‍ന്നുവരുന്ന എ​തി​ർ​പ്പുകള്‍​ കു​റ​ക്കാ​നായുള്ള ശ്ര​മ​ങ്ങ​ൾ തു​ട​രും. പ​ദ്ധ​തി​ക്കാ​യി എ​ല്ലാ​സാ​ധ്യ​ത​യും തേ​ടാ​നും തീ​രു​മാ​ന​മെ​ടു​ത്തു. പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​ൻ ജ​ല വൈ​ദ്യു​തി ത​ന്നെ വേ​ണ​മെ​ന്ന സ​ർ​ക്കാ​ർ സ​മീ​പ​ന​മാ​ണ്​ അ​തി​ര​പ്പി​ള്ളി​ക്ക്​ ഭീ​ഷ​ണി. ‘ജൈ​വ ക​ല​വ​റ​യാ​യ അ​തി​ര​പ്പി​ള്ളി​യെ കീ​റി​മു​റി​ച്ച് വൈ​ദ്യു​തി, അ​ത​ല്ലെ​ങ്കി​ൽ
പ​രി​സ്ഥി​തി​ക്ക് ഒ​രു​ദോ​ഷ​വും വ​രു​ത്താ​തെ സോ​ളാ​ര്‍ പാ​ട​ങ്ങ​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി വൈ​ദ്യു​തി’ എന്ന ​ആ​ശ​യ​മാ​ണ്​ ച​ർ​ച്ച​ക്ക്​ വ​ന്ന​ത്.

അ​തി​ര​പ്പി​ള്ളി പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ന്‍ 400 കോ​ടി​യി​ല്‍ താ​ഴെ മാ​ത്ര​മേ ചെ​ല​വ് വ​രൂ. കൂടാതെ പ​രി​സ്ഥി​തി​ക്ക്​ ഒ​രു ​കോ​ട്ട​വും സം​ഭ​വി​ക്കുകയുമി​ല്ല. യൂ​നി​റ്റി​ന് മൂ​ന്ന് രൂ​പ​യി​ല്‍ താ​ഴെ നി​ര​ക്കി​ല്‍ സൗ​രോ​ർ​ജ വൈ​ദ്യു​തി ന​ല്‍കാന്‍ കഴിയും എന്നിങ്ങനെയുള്ള നേ​ട്ട​ങ്ങ​ളും പദ്ധതിക്കുണ്ട്. അ​തി​ര​പ്പ​ള്ളി​ക്ക്​ 936 കോ​ടി​യി​ലേ​റെ ചെ​ല​വ് വ​രു​മെ​ന്നാ​ണ് ഇ​പ്പോ​ഴ​ത്തെ ക​ണ​ക്ക്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :