പുലിമുരുകന്‍ സെന്‍‌സര്‍ ചെയ്തതില്‍ സാമ്പത്തിക തിരിമറി? 1000 കോടിയുടെ സിനിമകള്‍ നിരോധിക്കണം - ആഞ്ഞടിച്ച് അടൂര്‍ ഗോപാലകൃഷ്ണന്‍

Adoor Gopalakrishnan, Mohanlal, Vysakh, Pulimurugan, Randamoozham
കോട്ടയം| Last Modified ചൊവ്വ, 12 ഫെബ്രുവരി 2019 (11:48 IST)
ഏതെങ്കിലും സീനില്‍ പൂച്ചയെ
കാണിക്കുന്നതിന് പോലും വിശദീകരണം ചോദിക്കുന്ന സെന്‍‌സര്‍ ബോര്‍ഡ് പുലിയെ കൊല്ലുന്ന ചിത്രമായ പുലിമുരുകന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയത് എങ്ങനെയെന്ന് മനസിലാകുന്നില്ലെന്ന് വിഖ്യാത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. ഇതില്‍ സാമ്പത്തിക തിരിമറി നടന്നിട്ടുണ്ടാകാമെന്നും അടൂര്‍ ആരോപിച്ചു.

യാഥാര്‍ഥ്യത്തില്‍ നിന്ന് എത്രമാത്രം അകന്നിരിക്കുന്നുവോ സിനിമ അത്രയും സാമ്പത്തിക വിജയം നേടും എന്നതാണ് ഇന്നത്തെ സ്ഥിതിയെന്നും ചെലവാകുന്ന തുകയും പടത്തിന്റെ മേന്മയും തമ്മില്‍ ഒരു ബന്ധവുമില്ലെന്നും അടൂര്‍ ആരോപിച്ചു. ആയിരം കോടിയുടെ സിനിമകള്‍ ആവശ്യമില്ലെന്നും അത്തരം സിനിമകള്‍ നിരോധിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ചങ്ങനാശേരിയില്‍ ജോണ്‍ ശങ്കരമംഗലം സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു അടൂര്‍ ഗോപാലകൃഷ്ണന്‍. സിനിമയിലെ സെന്‍സര്‍ഷിപ്പ് നിരോധിക്കണം. വാണിജ്യ സിനിമകള്‍ക്കു വേണ്ടിയാണ് സെന്‍സര്‍ഷിപ്പ് നിലനില്‍ക്കുന്നത്. സെന്‍സര്‍ഷിപ്പ് എന്ന പേരില്‍ ശുദ്ധ അസംബന്ധമാണ് ഇപ്പോള്‍ നടക്കുന്നത്. സാധാരണ സിനിമകള്‍ ചെയ്യുന്നവരെയാണ് ഇത് ബാധിക്കുന്നതെന്നും അടൂര്‍ വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :