സജിത്ത്|
Last Updated:
ശനി, 25 ഫെബ്രുവരി 2017 (15:34 IST)
അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള സംസ്ഥാന ബജറ്റ് മാര്‍ച്ച് മൂന്നിന് അവതരിപ്പിക്കും. അതിനു മുന്നോടിയായുള്ള ബജറ്റ് അവതരണം ഫെബ്രുവരി 23നാണ് ഗവര്‍ണര്‍ നിയമസഭയില്‍ അവതരിപ്പിച്ചത്. സംസ്ഥാന സർക്കാരിന്റെ ബജറ്റ് സമ്മേളനത്തിനു മുന്നോടിയായുള്ള നയപ്രഖ്യാപന പ്രസംഗത്തിനിടയില്‍ കേന്ദ്ര സർക്കാരിന്റെ നോട്ട് നിരോധനത്തെ
ഗവർണർ രൂക്ഷമായി വിമർശിച്ചു.
എല്ലാ താലൂക്കുകളിലും വനിതാ പൊലീസ് സ്റ്റേഷൻ ആരംഭിക്കുമെന്ന് ഗവര്‍ണര്‍ അറിയിച്ചു. ലൈംഗിക ആതിക്രമങ്ങളുടെ ഇരകളെ സഹായിക്കുന്നതിന് സമഗ്ര നഷ്ടപരിഹാര നിധി രൂപീകരിക്കും. ലൈംഗിക കുറ്റവാളികളുടെ പട്ടിക തയാറാക്കി പരസ്യപ്പെടുത്തും. സ്ത്രീ സുരക്ഷക്ക് പ്രത്യേക വകുപ്പ് ഏര്‍പ്പെടുത്തും. സുതാര്യത, ഉത്തരവാദിത്തം, കാര്യക്ഷമത എന്നിവ ഉറപ്പാക്കാൻ വ്യവസ്ഥകൾ കൊണ്ടുവരുമെന്നും ഗവര്‍ണര്‍ തന്റെ പ്രസംഗത്തിലൂടെ വ്യക്തമാക്കി.
അതേസമയം, പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തി. അരിയില്ല, പണമില്ല, പണിയില്ല, വെള്ളമില്ല എന്ന ബാനർ ഉയർത്തിപ്പിടിച്ചാണ് പ്രതിപക്ഷം സഭയിലെത്തിയത്. റേഷന്‍ പ്രതിസന്ധി, ക്രമസമാധാന പ്രശ്നങ്ങള്‍ എന്നിവക്കുപുറമെ, ലോ അക്കാദമി പ്രശ്നവും സ്വാശ്രയ പ്രശ്നങ്ങളും രൂക്ഷമായ വരള്‍ച്ചയും സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കാന്‍ പ്രതിപക്ഷം ആയുധമാക്കി മാറ്റുമെന്ന കാര്യത്തിൽ സംശയമില്ല.