വിക്കിപീഡിയ പുസ്തകമാകുന്നു

ന്യൂയോര്‍ക്ക്| WEBDUNIA|
ഇന്‍റര്‍നെറ്റ് ലോകത്ത് വന്‍ മാറ്റത്തിന് തുടക്കമിട്ട ഓണലൈന്‍ സര്‍വ്വവിജ്ഞാനകോശമായ വിക്കിപീഡിയ പുസ്തക രൂപത്തില്‍ പുറത്തിറങ്ങുന്നു. ഇന്‍റര്‍നെറ്റ് ഭീമന്‍മാരായ ഗൂഗിളിന്‍റെ ഓണലൈന്‍ വിജ്ഞാനകോശമായ നോള്‍ നെറ്റിലെത്തിയതിന് പിന്നാലെയാണ് വിക്കി സൈബര്‍ ലോകത്തിന് പുറത്തിറങ്ങുന്നത്.

പ്രശ്സ്ത പ്രസാധക കമ്പനിയായ റാന്‍ഡം ഹൌസാണ് വിക്കീപീഡിയയെ പുസ്തക രൂപത്തിലാക്കുന്നത്. എന്നാല്‍ വിക്കീപീഡിയയിലെ മുഴുവന്‍ വിവരങ്ങളും പുസ്തകത്തിലുണ്ടാകില്ല. വിക്കി ഉപയോക്താക്കള്‍ ഏറ്റവുമധികം തിരഞ്ഞ 50,000 ലേഖനങ്ങളാകും പുസ്തക വിക്കിയില്‍ ഉണ്ടാകുക. ആയിരം പേജുകളുള്ള ഈ പുസ്തകം സെപ്തംബറില്‍ ജര്‍മ്മനിയില്‍ പുറത്തിറക്കാനാണ് റാന്‍ഡം ഹൌസിന്‍റെ പദ്ധതി.

ജനപ്രീയ ലേഖനങ്ങള്‍ക്ക് മാത്രം ഇടം നല്‍കുന്നതിനാല്‍ മറ്റു വിജ്ഞാനകോശങ്ങളില്‍ നിന്ന് വ്യത്യസതമായി രസകരമായ പല വിവരങ്ങളും പുസ്തക വിക്കിയില്‍ ഉണ്ടാകുമെന്നാണ് സൂചന. ഫ്രഞ്ച് പ്രഥമ വനിതയും മുന്‍ സൂപ്പര്‍ മോഡലുമായ കാര്‍ലാ ബ്രൂണി, കാര്‍ട്ടൂണ്‍ കഥാപാത്രമായ ഡോണാള്‍ഡ് ഡക്ക്, സോണിയുടെ വീഡിയോ ഗെയിം കണ്‍സോളായ പ്ലേസ്റ്റേഷന്‍ തുടങ്ങിയവയൊക്കെ പുസ്ത വിക്കിയില്‍ കഥാപാത്രങ്ങളാകും.

അതേ സമയം വിക്കിഡിയയില്‍ ഉപയോക്താക്കള്‍ എഴുതുന്ന വിവരങ്ങളുടെ ആധികാരികത ഉറപ്പു വരുത്താന്‍ വേണ്ടുന്ന നടപടികളും പുസ്തക പ്രസാധനത്തിന്‍റെ ഭാഗമായി ഉണ്ടാകും. സ്ഥിരമായ ഇന്‍റര്‍നെറ്റ് കണക്ഷന്‍ ഇല്ലാത്തവരെയും പുസ്തകപ്രേമികളെയും ഉദ്ദേശിച്ചാണ് വിക്കീപീഡിയ പുസ്തക രൂപത്തിലാക്കുന്നതെന്ന് റാന്‍ഡം ഹൌസ് അധികൃതര്‍ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :